Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : .FighterJets

40 സു​ഖോ​യ്-30​എം​കെ​ഐ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കാ​ൻ നീ​ക്കം: ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ  കൗ​ൺ​സി​ൽ യോ​ഗം ഇന്ന് 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ പ്ര​ധാ​ന പോ​രാ​ട്ട വീ​ര്യ​മാ​യ 40 സു​ഖോ​യ്-30​എം​കെ​ഐ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കും ന​വീ​ക​ര​ണ​ത്തി​നു​മു​ള്ള നി​ർ​ണാ​യ​ക നി​ർ​ദേ​ശം പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം ച​ർ​ച്ച ചെ​യ്യും. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡ് ആ​ണ് ഈ ​പ​ദ്ധ​തി മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 20 വി​മാ​ന​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ അ​ത് 40 ആ​യി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വ്യോ​മ​സേ​ന​യു​ടെ പ​ക്ക​ലു​ള്ള 260 ഓ​ളം സു​ഖോ​യ് വി​മാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും ആ​യു​സും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലു​ള്ള വി​മാ​ന​ങ്ങ​ളു​ടെ ആ​യു​സ് വ​ർ​ധി​പ്പി​ച്ച് അ​വ​യെ യു​ദ്ധ​സ​ജ്ജ​മാ​ക്കി നി​ർ​ത്തു​ക എ​ന്ന​താ​ണ് ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ൽ.   

Latest News

Corehub Up