Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 000 Eye Donation

Palakkad

രാ​ജ്യ​ത്തു​ട​നീ​ളം 76,000 നേ​ത്ര​ദാ​ന​പ​ത്രം ക​ണ്ടെ​ത്തു​ക ല​ക്ഷ്യം: ഉ​പ​രാ​ഷ്ട്ര​പ​തി

കോ​യ​മ്പ​ത്തൂ​ർ: രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 76,000 ആ​ളു​ക​ളി​ൽ​നി​ന്ന് നേ​ത്ര​ദാ​നം സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നു കോ​യ​മ്പ​ത്തൂ​രി​ലെ ജി​കെ​എ​ൻ​എം ആ​ശു​പ​ത്രി​യു​ടെ ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ. നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ​രേ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രേ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. 2047 ന​കം ഇ​ന്ത്യ വി​ക​സി​ത​രാ​ഷ്ട്ര​മാ​യി മാ​റു​മെ​ന്നും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, കു​പ്പു​സാ​മി നാ​യി​ഡു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ഗോ​പി​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ് ജ​യ​വ​ർ​ധ​ന​വേ​ലു, ജി​കെ​എ​ൻ​എം ആ​ശു​പ​ത്രി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഡോ. ​ര​ഘു​പ​തി വേ​ലു​സാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up