ഇരിങ്ങാലക്കുട: റോഡില്‍ ഭക്ഷണാവിഷ്ടങ്ങള്‍ നിക്ഷേപിച്ച വിഷയത്തില്‍ ഇരിങ്ങാലക്കുട സ്വദേശിനിക്ക് നോട്ടീസും 10,000 രൂപ പിഴയും.
ഇരിങ്ങാലക്കുട എകെപി ജംഗ്ഷന് അടുത്ത് താമസിക്കുന്ന ശോഭ മേനോന് എതിരെയാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നടപടി. സമാനമായ വിഷയത്തില്‍ നഗരസഭയ്ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സ്ക്വാഡ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചോടെ നടത്തിയ അന്വേഷണത്തിലാണു കാറില്‍ എത്തി പിഡബ്ല്യുഡി റോഡില്‍ ഇവര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്.
എച്ച്ഐ എ. നിസാര്‍, പിഎച്ച്ഐമാരായ സിഗ്മ ആര്. നായര്‍, എസ്. മോനിഷ, ജീവനക്കാരായ രാജീവ്, അനില്‍ എന്നിവര്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്കി.