Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 039 Crore

ദേശീയപാത വികസനം 2,039 കോടി രൂപയുടെ കേന്ദ്രാനുമതി

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2,039 കോ​ടി രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ.​ ബ​ഷീ​ർ. ഉ​ട​ന​ടി ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന അ​ഞ്ച് പ​ദ്ധ​തി​ക​ൾ​ക്കാ​യി ഈ ​തു​ക നീ​ക്കി​വ​യ്ക്കു​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യെ ക​ണ്ട ശേ​ഷം മ​ന്ത്രി അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ക​ബ​നി ന​ദി​ക്ക് കു​റു​കെ​യു​ള്ള ബൈ​ര​ക്കു​പ്പ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നും 40 കോ​ടി രൂ​പ അ​നു​വ​ദി​ക്കും. വ​യ​നാ​ട് ജി​ല്ല​യി​ലെ പെ​രി​ക്ക​ല്ലൂ​രി​നെ​യും ക​ർ​ണാ​ട​ക​യി​ലെ കു​ട​ക് ജി​ല്ല​യി​ലെ ബൈ​ര​ക്കു​പ്പ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​പാ​ലം. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ നേ​ര​ത്തേ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.

കൊ​ല്ലം- തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത 744ന് 98.40 ​കോ​ടി, കോ​ഴി​ക്കോ​ട് മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത 966ന്‍റെ വി​ക​സ​ന​ത്തി​ന് 172 കോ​ടി, ദേ​ശീ​യ​പാ​ത 66ൽ ​ക​ഴ​ക്കൂ​ട്ടം മു​ത​ൽ ബാ​ല​രാ​മ​പു​രം വ​രെ​യു​ള്ള റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് 66 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​വ​ദി​ച്ച​ത്. കൂ​ടാ​തെ കൊ​ല്ലം- തേ​നി ദേ​ശീ​യ പാ​ത​യി​ൽ ക​ട​വൂ​ർ മു​ത​ൽ ചെ​ങ്ങ​ന്നൂ​രി​ലെ ആ​ഞ്ഞി​ലി​മൂ​ട് വ​രെ​യു​ള്ള നാ​ലു​വ​രി​പാ​ത വി​ക​സ​ന​ത്തി​നാ​യി 1,663 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്രാ​നു​മ​തി​ക്കും ധാ​ര​ണ​യാ​യി.

ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി അ​വ​സാ​ന ഘ​ട്ട​ത്തി​ൽ നി​ൽ​ക്കു​ന്ന കോ​ഴി​ക്കോ​ട്- പാ​ല​ക്കാ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ട​ന​ടി ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​യും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി അ​റി​യി​ച്ചു. ശ​ബ​രി​മ​ല, മൂ​ന്നാ​ർ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​പ് വേ ​നി​ർ​മി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ത​ത്വ​ത്തി​ലു​ള്ള അം​ഗീ​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ല​ഭി​ച്ചു. പ​ദ്ധ​തി​ക്കാ​യു​ള്ള വി​ശ​ദ​മാ​യ പ്രോ​ജ​ക്‌​ട് റി​പ്പോ​ർ​ട്ട് ഉ​ട​ൻ ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ​പാ​ത 185ൽ ​അ​ടി​മാ​ലി മു​ത​ൽ കു​മ​ളി വ​രെ​യു​ള്ള പാ​ത​യു​ടെ വീ​തി കൂ​ട്ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് ഉ​ട​ൻ അ​നു​മ​തി ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൊ​ടു​ങ്ങ​ല്ലൂ​ർ- അ​ങ്ക​മാ​ലി ബൈ​പാ​സി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് ഉ​ട​നെ ല​ഭ്യ​മാ​ക്കും. വെ​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡ്- കു​ണ്ട​ന്നൂ​ർ ബൈ​പാ​സി​നെ അ​രൂ​ർ അ​ങ്ക​മാ​ലി ബൈ​പാ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കോ​ത​മം​ഗ​ലം- മൂ​വാ​റ്റു​പു​ഴ ബൈ​പാ​സു​ക​ളു​ടെ പു​തു​ക്കി​യ അ​ലൈ​ൻ​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ ല​ഭി​ക്കു​മെ​ന്നും രാ​മ​നാ​ട്ടു​ക​ര മു​ത​ൽ കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ടു​വ​രെ എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി പി.​കെ. ബ​ഷീ​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up