Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 10 Million

Europe

കു​ടി​യേ​റ്റ​ത്തി​ന് അ​തി​ർ​വ​ര​മ്പു​ക​ളി​ടാ​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഇ​ല്ല; ജ​ന​സം​ഖ്യ 10 ദ​ശ​ല​ക്ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ൾ ത​ള്ളി

ബേ​ൺ: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ പ​ര​മാ​വ​ധി 10 ദ​ശ​ല​ക്ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വ​ല​തു​പ​ക്ഷ പാ​ർ​ട്ടി കൊ​ണ്ടു​വ​ന്ന വി​വാ​ദ കു​ടി​യേ​റ്റ വി​രു​ദ്ധ ബി​ല്ല് സ്വി​സ് ജ​ന​ത ജ​ന​ഹി​ത​പ​രി​ശോ​ധ​ന​യി​ൽ ത​ള്ളി.

സ്വി​സ് റേ​ഡി​യോ പു​റ​ത്തു​വി​ട്ട ആ​ദ്യ ഔ​ദ്യോ​ഗി​ക ട്രെ​ൻ​ഡു​ക​ൾ പ്ര​കാ​രം 55 ശ​ത​മാ​നം വോ​ട്ട​ർ​മാ​രും ഈ ​നി​ർ​ദേ​ശ​ത്തി​ന് എ​തി​രേ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ക​ടു​ത്ത കു​ടി​യേ​റ്റ നി​യ​ന്ത്ര​ണം ഭ​ര​ണ​ഘ​ട​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ വ​ല​തു​പ​ക്ഷ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യാ​യ എ​സ്‌​വി​പി, അ​താ​യ​ത് സ്വി​സ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യാ​ണ് "സു​സ്ഥി​ര​താ മു​ൻ​കൈ' എ​ന്ന പേ​രി​ൽ "10-Millionen-Schweiz' കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ട​ത്.

2002ന് ​ശേ​ഷം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജ​ന​സം​ഖ്യ 17 ല​ക്ഷം വ​ർ​ധി​ച്ച് നി​ല​വി​ൽ 9.1 ദ​ശ​ല​ക്ഷ​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​ൽ നാ​ലി​ലൊ​ന്ന് ആ​ളു​ക​ളും വി​ദേ​ശ പാ​സ്പോ​ർ​ട്ടു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വി​ദേ​ശി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ കു​ടി​യേ​റ്റം കാ​ര​ണം രാ​ജ്യ​ത്ത് വീ​ട്ടു​വാ​ട​ക കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്നും ഭ​വ​ന​ര​ഹി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു​വെ​ന്നും റോ​ഡു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും ക​ന​ത്ത തി​ര​ക്ക് അ​ഥ​വാ "Dichtestress' അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നു​മാ​ണ് എ​സ്‌​വി​പി പ്ര​ധാ​ന​മാ​യും വാ​ദി​ച്ച​ത്. ജ​ന​സം​ഖ്യ ഒ​രു കോ​ടി​യി​ൽ എ​ത്താ​തി​രി​ക്കാ​ൻ ക​ടു​ത്ത നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പാ​ർ​ട്ടി മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്ന​ത്.

രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 95 ല​ക്ഷം ആ​കു​മ്പോ​ൾ ത​ന്നെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഒ​രു പ്ര​ധാ​ന ആ​വ​ശ്യം. അ​ഭ​യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക, പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ഫാ​മി​ലി റി​യൂ​ണി​യ​ൻ അ​നു​മ​തി​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​ക തു​ട​ങ്ങി​യ​വ​യും നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ജ​ന​സം​ഖ്യ ഒ​രു കോ​ടി ക​വി​ഞ്ഞാ​ൽ, യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യു​ള്ള സ്വ​ത​ന്ത്ര യാ​ത്രാ ക​രാ​റാ​യ Personenfreizugigkeit സ്വി​റ്റ്സ​ർ​ല​ൻ​ഡ് റ​ദ്ദാ​ക്ക​ണ​മെ​ന്നും എ​സ്‌​വി​പി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഈ ​ബി​ല്ല് പാ​സാ​യാ​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി രാ​ജ്യം ക​ടു​ത്ത കൊ​മ്പു​കോ​ർ​ക്ക​ലി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ഇ​ത് സ്വി​സ് ബി​സി​ന​സ് മേ​ഖ​ല​യെ​യും തൊ​ഴി​ൽ വി​പ​ണി​യെ​യും ത​കി​ടം മ​റി​ക്കു​മെ​ന്നും ഭ​ര​ണ​കൂ​ട​വും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്ലെ​ങ്കി​ൽ സ്വി​സ് വി​പ​ണി സ്തം​ഭി​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ജ​ന​ഹി​ത പ​രി​ശോ​ധ​ന​യി​ലെ ഈ ​തി​രി​ച്ച​ടി എ​സ്‌​വി​പി​ക്ക് വ​ലി​യ രാ​ഷ്ട്രീ​യ ക്ഷീ​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up