Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 100YearsinPrison

America

ആ​ൻ​ഡേ​ഴ്സ​ൺ വെ​ടി​വ​യ്പ്: 15 വ​യ​സു​കാ​ര​ന് 100 വ​ർ​ഷം ത​ട​വു​ശി​ക്ഷ

 

ഇ​ന്ത്യാ​ന: ആ​ൻ​ഡേ​ഴ്സ​ണി​ൽ കഴിഞ്ഞവർഷം ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പ് കൊ​ല​പാ​ത​ക​ക്കേ​സി​ൽ 15 വ​യ​സു​കാ​ര​നാ​യ ജൊ​മാ​ജ്സെ ലാ​രി​ക്ക് കോ​ട​തി 100 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ​ഡേ​ല സ്വെ​യ്ൻ വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ.

കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന, ക്രി​മി​ന​ൽ സം​ഘ​ത്തിന്‍റെ പ്ര​വ​ർ​ത്ത​നം, അ​ന​ധി​കൃ​ത​മാ​യി തോ​ക്ക് കൈ​വ​ശം വ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ലാ​രി​ക്കെ​തി​രേ കോ​ട​തി തെ​ളി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി.

കൊ​ല​പാ​ത​ക​ത്തി​ന് 50 വ​ർ​ഷ​വും ക്രി​മി​ന​ൽ സം​ഘ​ത്തി​ലെ അം​ഗ​ത്വ​ത്തി​ന് 50 വ​ർ​ഷ​വും ഉ​ൾ​പ്പെ​ടെ ആ​കെ 100 വ​ർ​ഷം ത​ട​വാ​ണ് ജ​ഡ്ജി ഡേ​വി​ഡ് ഹാ​പ്പെ വി​ധി​ച്ച​ത്.

കു​റ്റ​കൃ​ത്യം ന​ട​ക്കു​മ്പോ​ൾ പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​യി​രു​ന്ന​തി​നാ​ൽ, കു​റ​ഞ്ഞ​ത് 20 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ന​ല്ല പെ​രു​മാ​റ്റ​വും വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കാ​ൻ നി​യ​മ​പ​ര​മാ​യ അ​വ​സ​ര​മു​ണ്ടാ​കും.

Latest News

Corehub Up