കരിമ്പൻ: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനക്കുഴിക്കാട്ടിലിന്റെ ആറാം ചരമ വാർഷികം ഇന്ന്. കോതമംഗലം രൂപത വിഭജിച്ച് 2003ലാണ് ഇടുക്കി രൂപത രൂപീകരിച്ചത്. 15 വർഷത്തെ ഇടയശുശ്രൂഷ പൂർത്തിയാക്കി 2018ൽ മാർ ആനിക്കുഴിക്കാട്ടിൽ വിരമിച്ചു. 2020 മേയ് ഒന്നിനായിരുന്നു ദേഹവിയേഗം.
ചരമവാർഷിക ദിനമായ ഇന്നു രാവിലെ 6.15ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും കബറിടത്തിൽ പ്രത്യേക പ്രാർഥനയും നടക്കും. രൂപതയിലെ മുഴുവൻ പള്ളികളിലും ഇന്ന് അനുസ്മരണ പ്രാർഥനകളും നടക്കും.