Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 11 Indian Americans

America

സൊ​റോ​സ് ഫെ​ലോ​ഷി​പ്പ്: അ​ഭി​മാ​ന നേ​ട്ടം ക​ര​സ്ഥ​മാ​ക്കി 11 ഇ​ന്ത്യ​ൻ വം​ശ​ജ​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ​ക്കാ​ർ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ന​ൽ​കു​ന്ന പ്ര​ശ​സ്ത​മാ​യ "പോ​ൾ ആ​ൻ​ഡ് ഡെ​യ്‌​സി സൊ​റോ​സ് ഫെ​ലോ​ഷി​പ്' പ്ര​ഖ്യാ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​ത്ത 30 പേ​രി​ൽ 11 പേ​രും ഇ​ന്ത്യ​ൻ വം​ശ​ജ​രാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​നാ​യി 90,000 ഡോ​ള​ർ (ഏ​ക​ദേ​ശം 75 ല​ക്ഷം രൂ​പ) വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കും. 3,070 അ​പേ​ക്ഷ​ക​രി​ൽ നി​ന്നാ​ണ് 30 പേ​രെ ക​ണ്ടെ​ത്തി​യ​ത്.

അ​മേ​രി​ക്ക​യു​ടെ സാ​മൂ​ഹി​ക​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ "പു​തി​യ അ​മേ​രി​ക്ക​ക്കാ​രാ​ണ്' ഈ ​പ്ര​തി​ഭ​ക​ളെ​ന്ന് ഫെ​ലോ​ഷി​പ് സ​മി​തി വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ർ

അ​ഖി​ൽ രാ​ജ​ൻ: യേ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ പി​എ​ച്ച്ഡി​യും ജെ​ഡി​യും ചെ​യ്യു​ന്നു. ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​ക്ഷ​യ വി​ജ​യ അ​ന്ന​പ്ര​ഗ​ഡ: കാ​ൻ​സ​ർ ക​ണ്ടെ​ത്താ​നു​ള്ള ലി​ക്വി​ഡ് ബ​യോ​പ്സി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഡോ​ക്ട​ർ-​സ​യ​ന്‍റി​സ്റ്റ്.

അ​ന​ന്ത​ൻ സ​ദ​ഗോ​പ​ൻ: ഹാ​ർ​വാ​ർ​ഡി​ൽ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്നു. കെ​മി​ക്ക​ൽ ബ​യോ​ള​ജി​യി​ൽ വി​ദ​ഗ്ധ​ൻ.

ആ​ര്യ റാ​വു: ഹാ​ർ​വാ​ർ​ഡ് - എം​ഐ​ടി സം​യു​ക്ത പ്രോ​ഗ്രാ​മി​ൽ എം​ഡി/​പി​എ​ച്ച്ഡി ചെ​യ്യു​ന്നു. എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സാ രീ​തി​ക​ളി​ൽ ഗ​വേ​ഷ​ണം.

അ​വി​നാ​ഷ് വ​ദാ​ലി: എം​ഐ​ടി​യി​ൽ ഫി​സി​ക്സി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്നു. ക്വാ​ണ്ടം സി​സ്റ്റ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം.

ഇ​ലീ​ന ലോ​ഗാ​നി: സ്റ്റാ​ൻ​ഫോ​ർ​ഡ് ലോ ​സ്കൂ​ളി​ൽ ജെ​ഡി വി​ദ്യാ​ർ​ഥി. സാ​മൂ​ഹി​ക നീ​തി​യും സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം.

റി​യ ദാ​സ്: എം​ഐ​ടി​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ലും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ലും പി​എ​ച്ച്ഡി ചെ​യ്യു​ന്നു.

റോ​ണ​ക് ദേ​ശാ​യി: എ​ഐ ഉ​പ​യോ​ഗി​ച്ച് പു​തി​യ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ഗ​വേ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു.

സെ​റീ​ൻ സിം​ഗ്: ഓ​ക്സ്ഫോ​ർ​ഡി​ൽ നി​ന്ന് ക്രി​മി​നോ​ള​ജി​യി​ൽ പി​എ​ച്ച്ഡി നേ​ടി. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലെ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​വ​സ്വ​ൻ വൈ​കു​ണ്ഠ: യു​സി​എ​സ്എ​ഫി​ൽ ഇ​മ്മ്യൂ​ണോ​ള​ജി​യി​ലും ജീ​ൻ എ​ഡി​റ്റിം​ഗി​ലും ഗ​വേ​ഷ​ണം ന​ട​ത്തു​ന്നു.

യാ​സ ബേ​ഗ്: സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബ​യോ എ​ൻ​ജി​നി​യ​റിം​ഗി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്നു. 

Latest News

Corehub Up