Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 11 Injured I

Ernakulam

ഉ​ദ​യം​പേ​രൂ​രി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് 11 പേ​ർ​ക്ക് പ​രി​ക്ക്

ഉ​ദ​യം​പേ​രൂ​ർ: സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബ​സ് യാ​ത്ര​ക്കാ​രാ​യ 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ഞ്ജു​ഷ, ജാ​സ്‌​മി​ൻ, ആ​ൽ​ഫ, ജി​ജി, മ​നോ​ജ്, ശാ​ലി​നി, ഷി​ജ, ദേ​വി​പ്രി​യ, റീ​ന, വി​ജ​യ​ൻ, ടി​ന്‍റു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ളം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്ന​ര​മാ​യി​രു​ന്നു അ​പ​ക​ടം. പൂ​ത്തോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും എ​തി​ർ​ദി​ശ​യി​ൽ നി​ന്നു വ​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​നു​ള്ളി​ൽ തെ​റി​ച്ചു വീ​ണും സീ​റ്റി​ൽ ഇ​ടി​ച്ചു​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. കാ​ലി​നു പ​രി​ക്കേ​റ്റ റീ​ന​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വൈ​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

Latest News

Corehub Up