Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 11Deaths

കാ​ല​വ​ര്‍​ഷത്തിൽ 11 മ​ര​ണം സ്ഥിരീകരിച്ചെന്ന് റവന്യു വകുപ്പ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​ല​​​​വ​​​​ര്‍​ഷ​​​​ക്കെ​​​​ടു​​​​തി​​​​യി​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​തു​​​​വ​​​​രെ 11 പേ​​​​ര്‍ മ​​​​രി​​​​ച്ചു. ആ​​​​റു പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. മ​​​​ല​​​​പ്പു​​​​റ​​​​ത്ത് നാ​​​​ലു​​​​പേ​​​​രും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, ആ​​​​ല​​​​പ്പു​​​​ഴ, ഇ​​​​ടു​​​​ക്കി, ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ര​​​​ണ്ടു പേ​​​​ര്‍ വീ​​​​ത​​​​വും കോ​​​​ഴി​​​​ക്കോ​​​​ട് ഒ​​​​രാ​​​​ളു​​​​മാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ര​​​​ണ്ടു പേ​​​​രെ വീ​​​​ത​​​​മാ​​​​ണ് കാ​​​​ണാ​​​​താ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

റ​​വ​​ന്യു വ​​കു​​പ്പ് സ്ഥി​​രീ​​ക​​രി​​ച്ച ഔ​​ദ്യോ​​ഗി​​ക ക​​ണ​​ക്കാ​​ണി​​ത്. അ​​നൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്കി​​ൽ മ​​ര​​ണ​​സം​​ഖ്യ ഇ​​തി​​ലും കൂ​​ടു​​ത​​ലാ​​ണ്. കാ​​​​ല​​​​വ​​​​ര്‍​ഷ​​​​ക്കെ​​​​ടു​​​​തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​തു​​​​വ​​​​രെ 30 വീ​​​​ടു​​​​ക​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും 293 വീ​​​​ടു​​​​ക​​​​ള്‍ ഭാ​​​​ഗി​​​​ക​​​​മാ​​​​യും ത​​​​ക​​​​ര്‍​ന്നു.

ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ല്‍ 14 വീ​​​​ടു​​​​ക​​​​ളും മ​​​​ല​​​​പ്പു​​​​റ​​​​ത്ത് നാ​​​​ല് വീ​​​​ടു​​​​ക​​​​ളും കോ​​​​ട്ട​​​​യ​​​​ത്ത് മൂ​​​​ന്നു വീ​​​​ടു​​​​ക​​​​ളു​​​​മാ​​​​ണ് പൂ​​​​ര്‍​ണ​​​​മാ​​​​യും ത​​​​ക​​​​ര്‍​ന്ന​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ര​​​​ണ്ടു വീ​​​​ടു​​​​ക​​​​ളും പൂ​​​​ര്‍​ണ​​​​മാ​​​​യും ത​​​​ക​​​​ര്‍​ന്നു.

കൊ​​​​ല്ലം, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍, പാ​​​​ല​​​​ക്കാ​​​​ട്, ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ഒ​​​​രു വീ​​​​ടു വീ​​​​ത​​​​വും പൂ​​​​ര്‍​ണ​​​​മാ​​​​യും ത​​​​ക​​​​ര്‍​ന്നി​​​​ട്ടു​​​​ണ്ട്. ഇ​​​​ടു​​​​ക്കി​​​​യി​​​​ല്‍ 68 വീ​​​​ടു​​​​ക​​​​ളും ക​​​​ണ്ണൂ​​​​ര്‍ 56 വീ​​​​ടു​​​​ക​​​​ളും പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ല്‍ 48 വീ​​​​ടു​​​​ക​​​​ളും ഭാ​​​​ഗി​​​ക​​​​മാ​​​​യി ത​​​​ക​​​​ര്‍​ന്നു.


കൊ​​​​ല്ലം ഒ​​​​ന്‍​പ​​​​ത്, ആ​​​​ല​​​​പ്പു​​​​ഴ ആ​​​​റ്, കോ​​​​ട്ട​​​​യം 15, എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​ഞ്ച്, തൃ​​​​ശൂ​​​​ര്‍ 11, പാ​​​​ല​​​​ക്കാ​​​​ട് 19, മ​​​​ല​​​​പ്പു​​​​റം 18, കോ​​​​ഴി​​​​ക്കോ​​​​ട് 29, വ​​​​യ​​​​നാ​​​​ട് ഒ​​​​ന്ന്, കാ​​​​സ​​​​ര്‍​ഗോ​​​​ഡ് എ​​​​ട്ട് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍.

Latest News

Corehub Up