Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 12 Persons

ചാ​ലി​ശേ​രി​യി​ൽ പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷം; 12 അം​ഗ സം​ഘം പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ചാ​ലി​ശേ​രി​യി​ൽ പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 12 അം​ഗ സം​ഘ​ത്തി​നെ പി​ടി​കൂ​ടി പോ​ലീ​സ്. പെ​രു​മ​ണ്ണൂ​ർ പു​തി​യേ​ട​ത്ത് പൂ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ പെ​രു​മ​ണ്ണൂ​ർ കൈ​പ്ര​ക്കു​ന്നാ​യി​രു​ന്നു സം​ഭ​വം. ചാ​ലി​ശേ​രി പെ​രു​മ​ണ്ണൂ​ർ പു​തി​യേ​ട​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ര​ത്തി​ന് വ​ഴി​യി​ൽ പി​ക്ക​പ്പ് വാ​ൻ നി​ർ​ത്തി​യി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്ക് ത​ർ​ക്ക​മാ​ണ് അ​ർ​ധ​രാ​ത്രി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ വാ​കേ​പ്പാ​ട​ത്ത് സു​ബൈ​റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

വ​ലി​യ​വ​ള​പ്പി​ൽ മു​സ്ത​ഫ,വി. ​മു​സ്ത​ഫ എ​ന്നി​വ​ർ​ക്ക് കൈ​യ്ക്കും കെ. ​സൂ​ര​ജ്, വി.​വി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ​ക്ക് ത​ല​യ്ക്കു​മാ​ണ് പ​രി​ക്ക്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് ചാ​ലി​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ പെ​രു​മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക​ണ്ഠ​ൻ, ബാ​ല​സു​ബ്ര​മ​ണ്യ​ൻ, ഫ്ല​മിം​ഗ്, അ​ഭി​ജി​ത്ത്, അ​ഖി​ൽ, വി​നോ​ദ്, അ​ജീ​ഷ്, ഗി​രീ​ഷ്, ജ​ഗ​ന്നാ​ഥ്, ശ്രീ​നി​വാ​സ​ൻ, ജി​നേ​ഷ് , മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up