Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 1299 Establishments Inspected

Kannur

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം; 1299 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

ക​ണ്ണൂ​ർ: ഭ​ക്ഷ്യ-​ജ​ല​ജ​ന്യ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ലെ വി​ദ്യാ​ഭാ​സ സ്ഥാ​പ​ന​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി, മ​ദ്ര​സ, അ​നാ​ഥാ​ല​യ​ങ്ങ​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, ഹോ​സ്റ്റ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ1299 സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 20 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ല്കി. പു​ക​വ​ലി നി​രോ​ധി​ത ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കോ​ട്പ ആ​ക്‌ട് പ്ര​കാ​രം പി​ഴയീടാ​ക്കി.

ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​രോ​ഗ്യ ശു​ചി​ത്വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ൽ രൂ​പീ​ക​രി​ച്ച സ്പെ​ഷ​ൽ സ്‌​ക്വാ​ഡ്, ലോ​ക്ക​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ഓ​ഫീ​സ​ർ, ഹെ​ൽ​ത്ത്‌ സൂ​പ്പ​ർ​വൈ​സ​ർ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

637 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, 527 അ​ങ്ക​ണ​വാ​ടി​ക​ൾ, അ​നാ​ഥ മ​ന്ദി​ര​ങ്ങ​ൾ, വൃ​ദ്ധ സ​ദ​ന​ങ്ങ​ൾ, മ​ദ്ര​സ, ഹോ​സ്റ്റ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ135 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ്യ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്നു ള്ള ​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Latest News

Corehub Up