താന: മഹാരാഷ്ട്രയില്‍ അംബർനാഥിൽ ഫ്ളാറ്റിന്റെ പന്ത്രണ്ടാംനിലയിൽ നിന്ന് പൂച്ചയെ എറിഞ്ഞു കൊന്ന സംഭവത്തില്‍ മധ്യവയസ്കനെതിരേ കേസ്.
ഞായറാഴ്ച പുലര്‍ച്ചെയാണ് അംബര്‍നാഥില്‍ ഫ്ളാറ്റിന്റെ 12-ാം നിലയില്‍നിന്ന് പൂച്ചയെ ഇയാൾ താഴേക്കിട്ടത്.
സംഭവത്തിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് മൃഗസ്നേഹികളും വിവിധ സംഘടനകളും പ്രതിഷേധവുമായി എത്തി. ഭാരതീയ ന്യായ സംഹിതയിലെയും മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്.