Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 13YearsLater

America

വി​വാ​ഹ​രാ​ത്രി​യി​ൽ വ​ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി​യ പ്ര​തി 13 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ

ഷി​ക്കാ​ഗോ: വി​വാ​ഹ​രാ​ത്രി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ന​വ​വ​ധു മ​രി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വ് 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ലാ​യി.

2012ൽ ​ന​ട​ന്ന ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ൽ അ​ർ​ണോ​ൾ​ഡോ ജി​മെ​നെ​സ് (44) എ​ന്ന​യാ​ളെ​യാ​ണ് ഇന്‍റ​ർ​പോ​ളിന്‍റെ​യും മെ​ക്സി​ക്ക​ൻ അ​ധി​കൃ​ത​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ എ​ഫ്ബിഐ അ​റ​സ്റ്റ് ചെ​യ്ത് യു​എ​സി​ൽ എ​ത്തി​ച്ച​ത്.

2012 മേ​യ് 11നാ​യി​രു​ന്നു അ​ർ​ണോ​ൾ​ഡോ ജി​മെ​നെ​സും എ​സ്ട്രെ​ല്ല ക​രേ​ര (26) എ​ന്ന യു​വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹം. വി​വാ​ഹ സത്കാ​ര​ത്തി​ന് ശേ​ഷം ക​രേ​ര​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ, ഇ​ലോ​യി​സി​ലെ ബ​ർ​ബ​ങ്കി​ലു​ള്ള അ​പ്പാ​ർ​ട്ട്‌​മെ​ന്‍റിലെ ബാ​ത്ത് ട​ബ്ബി​ൽ ക​രേ​ര​യെ കു​ത്തേ​റ്റു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വി​വാ​ഹ റി​സ​പ്ഷ​ൻ സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന വ​സ്ത്രം ത​ന്നെ​യാ​ണ് മ​ര​ണ​സ​മ​യ​ത്തും യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

യു​വ​തി​യെ കാ​റി​നു​ള്ളി​ൽ വ​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബാ​ത്ത് ട​ബ്ബി​ലേ​ക്ക് മാ​റ്റി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം മെ​ക്സി​ക്കോ​യി​ലേ​ക്ക് ക​ട​ന്ന ജി​മെ​നെ​സി​നെ 2025 ജ​നു​വ​രി​യി​ലാ​ണ് മെ​ക്സി​ക്ക​ൻ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ ഷി​ക്കാ​ഗോ​യി​ൽ എ​ത്തി​ച്ചു. കു​ക്ക് കൗ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന പ്ര​തി​ക്കെ​തി​രേ ഒ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​ക​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up