Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 15th Anniversary

Kottayam

ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യു​​ടെ ജ​​ന​​സ​​മ്പ​​ര്‍​ക്ക പ​​രി​​പാ​​ടി കാ​​യ​​ക​​ല്‍​പ്പം നാ​​ളെ കോ​​ട്ട​​യ​​ത്ത്

കോ​​ട്ട​​യം: ആ​​രോ​​ഗ്യ​​മേ​​ഖ​​ല നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ളും പ്ര​​തി​​സ​​ന്ധി​​ക​​ളും പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ പൊ​​തു​​ജ​​നാ​​ഭി​​പ്രാ​​യ​​വും നി​​ര്‍​ദേ​​ശ​​ങ്ങ​​ളും സ്വ​​രൂ​​പി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ മ​​ന്ത്രി കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍ ന​​ട​​ത്തു​​ന്ന ജ​​ന​​സ​​മ്പ​​ര്‍​ക്ക പ​​രി​​പാ​​ടി -കാ​​യ​​ക​​ല്‍​പ്പം നാ​​ളെ കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ല്‍ ന​​ട​​ക്കും.

രാ​​വി​​ലെ 9.30ന് ​​സി​​എം​​എ​​സ് കോ​​ള​​ജ് ഗ്രേ​​റ്റ് ഹാ​​ളി​​ല്‍ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. മ​​ന്ത്രി കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് മു​​ഖ്യാ​​തി​​ഥി​​യാ​​വും.

എം​​പി​​മാ​​രാ​​യ ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്, കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ്, ആ​​ന്‍റോ ആ​​ന്‍റ​​ണി, ജോ​​സ് കെ. ​​മാ​​ണി, എം​​എ​​ല്‍​എ​​മാ​​രാ​​യ മാ​​ണി സി. ​​കാ​​പ്പ​​ന്‍, ചാ​​ണ്ടി ഉ​​മ്മ​​ന്‍, നാ​​ട്ട​​കം സു​​രേ​​ഷ്, വി​​നു ജോ​​ബ്, റോ​​ണി കെ. ​​ബേ​​ബി, എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍, കെ. ​​ബി​​നി​​മോ​​ന്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍, ആ​​രോ​​ഗ്യ കു​​ടും​​ബ​​ക്ഷേ​​മ വ​​കു​​പ്പ് പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി ഷ​​ര്‍​മി​​ള മേ​​രി ജോ​​സ​​ഫ്, ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​വി. മീ​​നാ​​ക്ഷി, എ​​ന്‍​എ​​ച്ച്എം സ്റ്റേ​​റ്റ് മി​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ അ​​നു എ​​സ്. നാ​​യ​​ര്‍, അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്‌​​ട്രേ​​റ്റ് സോ​​ളി ആ​​ന്‍റ​​ണി, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാം​​ഗം മോ​​ന്‍ ജേ​​ക്ക​​ബ്, ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

പൊ​​തു​​ജ​​നാ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ലെ പ​​ശ്ചാ​​ത്ത​​ല സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ​​യും മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ​​യും അ​​പ​​ര്യാ​​പ്ത​​ത, സാ​​മ്പ​​ത്തി​​ക കു​​ടി​​ശി​​ക, ജീ​​വ​​ന​​ക്കാ​​രു​​ടെ കു​​റ​​വ്, പ​​ക​​ര്‍​ച്ച വ്യാ​​ധി നി​​യ​​ന്ത്ര​​ണ​​ത്തി​​ലെ പോ​​രാ​​യ്മ​​ക​​ള്‍ എ​​ന്നി​​വ പ​​രി​​ഹ​​രി​​ച്ച് സ​​മ​​ഗ്ര​​മാ​​യ ആ​​രോ​​ഗ്യ വി​​ക​​സ​​ന പ​​ദ്ധ​​തി ത​​യാ​​റാ​​ക്കു​​ക​​യാ​​ണ് പ​​രി​​പാ​​ടി​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍, ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍, പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​രി​​ല്‍​നി​​ന്ന് അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ര്‍​ദേ​​ശ​​ങ്ങ​​ളും സ്വ​​രൂ​​പി​​ക്കും.

Latest News

Corehub Up