Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 16YearsofWaiting

Middle East and Gulf

35 വ​ർ​ഷ​ത്തെ പ്ര​വാ​സം; 16 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ന്ത്യ​യാ​ത്ര

റി​യാ​ദ്: 35 വ​ർ​ഷം മു​മ്പ് തൊ​ഴി​ൽ തേ​ടി സൗ​ദി​യി​ലെ​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് ഗോ​ണ്ട സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫാ​ത്തു​ള്ള​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം ഒ​ടു​വി​ൽ അ​ന്ത്യ​യാ​ത്ര​യാ​യി. 59-ാം വ​യ​സി​ൽ റി​യാ​ദി​ൽ ജോ​ലി​ക്കി​ടെ ഉ​യ​ര​ത്തി​ൽ​നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

പ​തി​റ്റാ​ണ്ടു​ക​ളോ​ളം പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച ഷ​ഫാ​ത്തു​ള്ള​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം 16 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി​ട്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം 19 വ​ർ​ഷം ഒ​രേ സ്പോ​ൺ​സ​റു​ടെ കീ​ഴി​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു.

16 വ​ർ​ഷം മു​മ്പ് അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യി തി​രി​ച്ചെ​ത്തി​യ ശേ​ഷം സ്പോ​ൺ​സ​റു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഹു​റൂ​ബി​ലാ​യി. ഇ​തോ​ടെ സ്പോ​ൺ​സ​റു​മാ​യു​ള്ള ബ​ന്ധ​വും അ​വ​സാ​നി​ച്ചു. പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ത​ന്നെ ജോ​ലി തു​ട​ർ​ന്നു.

എ​ന്നാ​ൽ ഇ​ഖാ​മ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​മ​സ​രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​താ​യ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക അ​സാ​ധ്യ​മാ​യി. വ​ർ​ഷ​ങ്ങ​ൾ ക​ട​ന്നു​പോ​യി​ട്ടും പ്ര​വാ​സ​ത്തി​ന്‍റെ കു​രു​ക്ക​ഴി​ക്കാ​ൻ ക​ഴി​യാ​തെ സൗ​ദി​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.

നീ​ണ്ട 15 വ​ർ​ഷ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ത​യാറാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി.

എ​ന്നാ​ൽ കു​ടും​ബ​ത്തിന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടി പ​രി​ഗ​ണി​ച്ച് കു​റ​ച്ചു​മാ​സം കൂ​ടി ജോ​ലി ചെ​യ്ത​ശേ​ഷം നാ​ട്ടി​ലേ​ക്ക് പോ​കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ എം​ബ​സി​യി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ​യാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്. ജോ​ലി​ക്കി​ടെ ഉ​യ​ര​ത്തി​ൽ​നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ഫാ​ത്തു​ള്ള​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഇ​ൻ​ഷു​റ​ൻ​സും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്കും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ന്വേ​ഷി​ച്ചെ​ത്താ​നും ക​ഴി​ഞ്ഞി​ല്ല. അ​ൽ​ഖ​ർ​ജ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം 15 ദി​വ​സ​ത്തോ​ളം തി​രി​ച്ച​റി​യ​പ്പെ​ടാ​തെ കി​ട​ന്നു.

ഇ​ന്ത്യ​ക്കാ​ര​ന്‍റെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലു​ള്ള​താ​യി പൊ​ലീ​സ് വ​ഴി കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം വൈ​സ് ചെ​യ​ർ​മാ​ൻ നാ​സ​ർ പൊ​ന്നാ​നി​യെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഷ​ഫാ​ത്തു​ള്ള​യു​ടെ ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന അ​ധ്യാ​യ​ത്തി​ന് വ​ഴി​തു​റ​ന്ന​ത്.

തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. കു​ടും​ബ​ത്തെ വി​വ​ര​മ​റി​യി​ച്ച് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. കു​ടും​ബ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം മു​ഴു​വ​ൻ ചെ​ല​വും ഇ​ന്ത്യ​ൻ എം​ബ​സി വ​ഹി​ച്ചു.

16 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഷ​ഫാ​ത്തു​ള്ള മ​ട​ങ്ങി​യ​ത് പ്രി​യ​പ്പെ​ട്ട​വ​രു​ടെ അ​രി​കി​ലേ​ക്ക്, പ​ക്ഷേ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി.

Latest News

Corehub Up