കൊച്ചി: ബിസ്മി കണക്ടില്‍ ആപ്പിള്‍ ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്സ് മോഡലുകള്‍ക്ക് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു.
പഴയ ഫോണിന്റെ എക്സ്ചേഞ്ച് മൂല്യവും ഇന്‍ സ്റ്റോര്‍ ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ബാങ്ക് കാഷ്ബാക്ക് തുടങ്ങിയ ഓഫറുകള്‍ക്കൊപ്പം 56,990 രൂപ മുതല്‍ ഐഫോണ്‍ 17 പ്രോ സ്വന്തമാക്കാന്‍ അവസരമുണ്ട്.
1,34,900 രൂപ എംആര്‍പി ഉള്ള ഐഫോണ്‍ 17 പ്രോ (256 ജിബി) മോഡലിന് 9,910 രൂപയുടെ ഇന്‍ സ്റ്റോര്‍ ഡിസ്കൗണ്ട് ലഭിക്കും. പഴയ സ്മാര്‍ട്ട്ഫോണുകള്‍ മാറ്റിയെടുക്കുന്നവര്‍ക്ക് ഫോണിന്റെ മികച്ച എക്സ്ചേഞ്ച് മൂല്യത്തിനു (ഐഫോണ്‍ 15 പ്രോ മോഡലിന് 55,000 രൂപ വരെ) പുറമെ 10,000 രൂപ വരെ അധിക എക്സ്ചേഞ്ച് ബോണസായും ബിസ്മി കണക്ട് നല്‍കുന്നുണ്ട്.
ഇതിനുപുറമെ ബാങ്ക് ഓഫറുകളിലൂടെ 3,000 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഇതേ ഓഫറുകള്‍ വഴി 1,49,900 രൂപ എംആര്‍പി ഉള്ള ഐഫോണ്‍ 17 പ്രൊ മാക്സ് (256 ജിബി) മോഡല്‍ 71,990 രൂപ മുതലും ലഭിക്കും.