Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 18missing

Europe

വ​ട​ക്ക​ൻ സൈ​പ്ര​സി​ൽ യാ​ത്രാ​ഫെ​റി മു​ങ്ങി; എ​ട്ട് മ​ര​ണം, 18 പേ​രെ കാ​ണാ​താ​യി

 

നി​ക്കോ​സി​യ: വ​ട​ക്ക​ൻ സൈ​പ്ര​സി​ന്‍റെ തീ​ര​ത്ത് യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച ഫെ​റി മ​റി​ഞ്ഞ് മു​ങ്ങി​യു​ണ്ടാ​യ വ​ൻ ദു​ര​ന്ത​ത്തി​ൽ കു​റ​ഞ്ഞ​ത് എ​ട്ട് പേ​ർ മ​രി​ച്ചു. 18 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. 241 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വ​ട​ക്ക​ൻ സൈ​പ്ര​സി​ലെ കി​റീ​നി​യ തു​റ​മു​ഖ​ത്തു​നി​ന്ന് തു​ർ​ക്കി​യി​ലെ Taucu തു​റ​മു​ഖ​ത്തേ​ക്ക് പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള FILOJET എ​ന്ന അ​തി​വേ​ഗ യാ​ത്രാ​ഫെ​റി​യാ​ണ് ഞാ​യ​റാ​ഴ്ച അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

259 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 267 പേ​രാ​ണ് ഫെ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. തു​റ​മു​ഖ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഫെ​റി​യി​ൽ വെ​ള്ളം ക​യ​റാ​ൻ തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഫെ​റി മ​റി​ഞ്ഞ് ക​ട​ലി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​നു​ശേ​ഷം തു​ർ​ക്കി​യു​ടെ​യും വ​ട​ക്ക​ൻ സൈ​പ്ര​സി​ന്‍റെ​യും കോ​സ്റ്റ് ഗാ​ർ​ഡ് സം​ഘ​ങ്ങ​ൾ, ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, നാ​വി​ക​സേ​നാ ക​പ്പ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ​തോ​തി​ലു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

241 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും 18 പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ട​ർ​ക്കി​ഷ് സൈ​പ്രി​യ​റ്റ് പ്ര​സി​ഡ​ന്‍റ് തു​ഫാ​ൻ എ​ർ​ഹു​ർ​മാ​ൻ അ​റി​യി​ച്ചു.

മ​റി​ഞ്ഞ ഫെ​റി പി​ന്നീ​ട് പൂ​ർ​ണ​മാ​യും മു​ങ്ങി ഏ​ക​ദേ​ശം 514 മീ​റ്റ​ർ ആ​ഴ​ത്തി​ൽ ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​റി​യു​ടെ ക്യാ​പ്റ്റ​നെ​യും ഏ​ഴ് ജീ​വ​ന​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് വ​ട​ക്ക​ൻ സൈ​പ്ര​സി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും തു​ട​രു​ക​യാ​ണ്.

Latest News

Corehub Up