Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 19 Liters Of Liquor

Idukki

19 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ​

നെ​ടു​ങ്ക​ണ്ടം: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഉ​ടു​മ്പ​ന്‍​ചോ​ല റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം ചി​ന്ന​ക്ക​നാ​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 19 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി യുവാവ് പി​ടി​യി​ലാ​യി. പെ​രി​യ​ക​നാ​ല്‍ സ്വ​ദേ​ശി പ്ര​കാ​ശി​നെ (24)യാ​ണ് ഓ​ട്ടോറി​ക്ഷ​യി​ല്‍ മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട് അ​പ​ക​ട​ക​ര​മാംവി​ധം ഓ​ട്ടോ ഓ​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ന്തുട​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ചി​ന്ന​ക്ക​നാ​ല്‍, പെ​രി​യ​ക​നാ​ല്‍ ഭാ​ഗ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ​ന്‍​തോ​തി​ല്‍ മ​ദ്യ​വും ല​ഹ​രിവ​സ്തു​ക​ളും ശേ​ഖ​രി​ക്കാ​ന്‍ സാ​ധ്യ​ത ഉ​ണ്ടെ​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന.

പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ​രി​ശോ​ധ​ന​യി​ല്‍ അ​സി.​എ​ക്സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി.​ജി.​ രാ​ധാ​കൃ​ഷ്ണ​ന്‍, തോ​മ​സ് ജോ​ണ്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി.​ജെ. ജോ​ഷി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​മ​ല്‍​നാ​ഥ് , കെ.​പി. അ​രു​ണ്‍, ഡ്രൈ​വ​ര്‍ ഷി​ബു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up