Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 20-Year Prison Sentence

Middle East and Gulf

പാ​​ഴ്സ​ൽ കെ​ണി​യി​ൽ 20 വ​ർ​ഷം ത​ട​വ്; ഇ​ന്ത്യ​ക്കാ​ര​ന് മോ​ച​നം നേ​ടി ന​ൽ​കി കേ​ളി

റി​യാ​ദ്: സ്പോ​ൺ​സ​റു​ടെ മ​കന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ട​യി​ലെ​ത്തി​യ പാ​ഴ്സ​ൽ ഏ​റ്റു​വാ​ങ്ങി സൂ​ക്ഷി​ച്ച​തി​ന്‍റെ പേ​രി​ൽ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ കു​ടു​ങ്ങി 20 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ നേ​രി​ടേ​ണ്ടി​വ​ന്ന ഇ​ന്ത്യ​ക്കാ​ര​ന് തു​ണ​യാ​യ​ത് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ. മാ​സ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​യ​തോ​ടെ കോ​ട​തി​യി​ൽ​നി​ന്ന് മോ​ച​നം ല​ഭി​ച്ച സം​ഭ​വം സൗ​ദി​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ മു​ന്ന​റി​യി​പ്പു​കൂ​ടി​യാ​ണ്.അ​ൽ​ഖ​ർ​ജ് മേ​ഖ​ല​യി​ൽ പി​താ​വും മ​ക​നും ചേ​ർ​ന്ന് ന​ട​ത്തു​ന്ന വ​ക്കാ​ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സ്പോ​ൺ​സ​റു​ടെ ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷം​സാ​ണ് അ​റി​യാ​തെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പ്ര​തി​യാ​യ​ത്. സ്പോ​ൺ​സ​റു​ടെ മൂ​ത്ത മ​ക​ൻ ഫോ​ണി​ൽ വി​ളി​ച്ച് ക​ട​യ്ക്കു മു​ന്നി​ൽ ഒ​രു വാ​ഹ​നം എ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ ഇ​റ​ക്കി​വെ​ക്ക​ണ​മെ​ന്നും പി​ന്നീ​ട് വ​ന്ന് എ​ടു​ത്തു​കൊ​ള്ളാ​മെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ച​യ​മു​ള്ള​വ​രു​ടെ നി​ർ​ദേ​ശ​മാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ പാ​ഴ്സൽ ക​ട​യ്ക്കു​ള്ളി​ൽ ഇ​റ​ക്കി​വ​ച്ചു. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച സാ​ധ​ന​ങ്ങ​ൾ മ​യ​ക്കു​മ​രു​ന്നാ​യി​രു​ന്നു​വെ​ന്ന കാ​ര്യം ഇ​വ​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല.

പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ സി​ഐ​ഡി സം​ഘം സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. വാ​ഹ​ന​ത്തി​ലെ സാ​ധ​ന​ങ്ങ​ൾ സ്പോ​ൺ​സ​റു​ടെ മ​ക​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​രി​ച്ചു. നി​ർ​ദേ​ശം ന​ൽ​കി​യ ന​മ്പ​റി​ലേ​ക്ക് തി​രി​കെ വി​ളി​ക്കാ​ൻ സി​ഐ​ഡി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്ന​ത് മൂ​ത്ത മ​ക​നാ​യി​രു​ന്നി​ല്ല, ഇ​ള​യ മ​ക​നാ​യി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മാ​ന​മാ​യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. ഇ​തോ​ടെ ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ടു​പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​സ​മ​യ​ത്ത് പി​താ​വ് നാ​ട്ടി​ലാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ​തോ​ടെ അ​വ​ധി റ​ദ്ദാ​ക്കി അ​ദ്ദേ​ഹം അ​ടി​യ​ന്ത​ര​മാ​യി സൗ​ദി​യി​ലെ​ത്തി. മ​ക​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട​തി 20 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തോ​ടെ കു​ടും​ബം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി.

ഈ ​ഘ​ട്ട​ത്തി​ലാ​ണ് ത​ട​വി​ലാ​യ പ്ര​വാ​സി​യു​ടെ പി​താ​വ് അ​ൻ​സാ​രി സ​ഹാ​യം തേ​ടി കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യെ സ​മീ​പി​ച്ച​ത്. കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. ഇ​ന്ത്യ​ൻ എം​ബ​സി​യെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​നും ജ​യി​ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നു​മു​ള്ള അ​നു​മ​തി​പ​ത്രം ല​ഭ്യ​മാ​ക്കി. തു​ട​ർ​ന്ന് എ​ട്ടു​മാ​സ​ത്തോ​ളം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് നി​യ​മ​സ​ഹാ​യ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്നു.

അ​ഭി​ഭാ​ഷ​ക​നെ ക​ണ്ടെ​ത്തി കേ​സ് വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​യു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​ൻ പ്ര​ധാ​ന കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്നു​ള്ള നാ​ലു​മാ​സ​ത്തെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ൽ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക​യും പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ത​ട​വി​ലാ​യി​രു​ന്ന ഇ​ന്ത്യ​ക്കാ​ര​ന് മോ​ച​നം ല​ഭി​ച്ചു.

മ​റ്റൊ​രാ​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ത്തു​ന്ന പാ​ഴ്സലു​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും കൈ​മാ​റു​ന്ന​തും എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​യ നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​മെ​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​സം​ഭ​വം. സൗ​ദി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​ങ്ങ​ൾ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. പാ​ഴ്സ​ലി​ൽ എ​ന്താ​ണെ​ന്ന​റി​യി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണം മാ​ത്രം ഇ​ത്ത​രം കേ​സു​ക​ളി​ൽ ര​ക്ഷ​യാ​ക​ണ​മെ​ന്നി​ല്ല.

ഒ​രു പാ​ഴ്സ​ൽ ഏ​റ്റു​വാ​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ 20 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ നേ​രി​ടേ​ണ്ടി​വ​ന്ന പ്ര​വാ​സി​യു​ടെ ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​യു​ടെ വാ​തി​ൽ തു​റ​ക്കാ​ൻ കേ​ളി​യു​ടെ ഇ​ട​പെ​ട​ലി​ന് ക​ഴി​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ പ്ര​തി​സ​ന്ധി​ക​ളി​ൽ സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന നി​യ​മ​സ​ഹാ​യ​ത്തി​ന്റെ​യും കൂ​ട്ടാ​യ ഇ​ട​പെ​ട​ലി​ന്റെ​യും പ്ര​സ​ക്തി കൂ​ടി ഈ ​സം​ഭ​വം വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up