Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2005 Texas Triple Murder

America

ടെ​ക്സ​സി​ൽ 2005ൽ മൂന്നുപേരെ കൊലപെടുത്തിയ കേസ്:  പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ഹൂ​സ്റ്റ​ൺ: ടെ​ക്സ​സി​ൽ 2005ൽ ​മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ കെ​ർ​സാ​ൻ ഒ​ല​ജു​വ റാ​മെ​യ്ക്ക് (41) വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.​ബു​ധ​നാ​ഴ്ച ഹ​ണ്ട്സ്വി​ല്ലെ​യി​ലെ ടെ​ക്സ​സ് സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി​യി​ൽ മാ​ര​ക​മാ​യ വി​ഷാം​ശം കു​ത്തി​വ​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്.

ഇ​തോ​ടെ ഈ ​വ​ർ​ഷം ടെ​ക്സ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​കു​ന്ന ആ​റാ​മ​ത്തെ വ്യ​ക്തി​യാ​യി റാ​മി മാ​റി. ഈ ​വ​ർ​ഷം ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ലു​ട​നീ​ളം 28 പേ​രു​ടെ വ​ധ​ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്.

2005 ഓ​ഗ​സ്റ്റ് 24നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കൊ​ക്കെ​യ്ൻ മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് എ​ഡ്ന​യി​ലെ വീ​ട്ടി​ൽ മൂ​ന്നു പേ​രെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ടി​ഫാ​നി പീ​ക്കോ​ക്ക് (18), സാ​മു​വ​ൽ റോ​ബ​ർ​ട്ട്സ് (24), സെ​ൽ​സോ ലോ​പ്പ​സ് (38) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കു​റ്റ​കൃ​ത്യം ന​ട​ക്കു​മ്പോ​ൾ റാ​മെ​യ്ക്ക് 20 വ​യ​സാ​യി​രു​ന്നു പ്രാ​യം. 19 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ദ്ദേ​ഹം ഡെ​ത്ത് റോ​യി​ലാ​യി​രു​ന്നു. ഈ ​കേ​സി​ൽ കൂ​ട്ടു​പ്ര​തി​യാ​യി​രു​ന്ന ലെ​ജെ​യിം​സ് നോ​ർ​മാ​നെ ക​ഴി​ഞ്ഞ ആ​ഴ്ച​യും വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.

Latest News

Corehub Up