കുറവിലങ്ങാട്: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് ഇടവകയുടെ നേതൃത്വത്തിൽ ദീപ്തി 2026 എന്ന പേരിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ഇന്ന് ആദരിക്കും.
ഇടവകയിലെ കുടുംബ കൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെ ആദരിക്കുന്നത്. 100 വയസിനു മുകളിൽ പ്രായമുള്ളവരടക്കം ആദരിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, സീനിയർ അസിസ്റ്റന്റ് ജോസഫ് മണിയഞ്ചിറ, കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ജോർജ് ചാത്തൻകുന്നേൽ, കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, ഫാ. ജോസ് കോട്ടയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. തോമസ് താന്നിമല എന്നിവർ പരിപാടിക്കു നേതൃത്വം നൽകും.