Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2026 World Cup

റൊ​​ണാ​​ള്‍​ഡോയ്ക്കു ചു​​വ​​പ്പു​​കാ​​ര്‍​ഡ്, പോ​​ര്‍​ച്ചു​​ഗ​​ലി​​നു തോ​​ല്‍​വി

ഡ​​ബ്ലി​​ന്‍: സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട മ​​ത്സ​​ര​​ത്തി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ലി​​ന് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ല്‍​വി.

ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് അ​​യ​​ര്‍​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ എ​​വേ മ​​ത്സ​​ര​​ത്തി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ള്‍​ഡോ ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​ത്. ഗ്രൂ​​പ്പ് എ​​ഫി​​ലെ പോ​​രാ​​ട്ട​​ത്തി​​ല്‍ ട്രോ​​യ് പാ​​ര​​റ്റി​​ന്‍റെ (17, 45) ഇ​​ര​​ട്ട​​ഗോ​​ള്‍ ബ​​ല​​ത്തി​​ല്‍ റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് അ​​യ​​ര്‍​ല​​ന്‍​ഡ് 2-0ന് ​​പോ​​ര്‍​ച്ചു​​ഗ​​ലി​​നെ കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യ്ക്കാ​​യി പോ​​ര്‍​ച്ചു​​ഗ​​ലി​​ന് ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന റൗ​​ണ്ടു​​വ​​രെ കാ​​ത്തി​​രി​​ക്ക​​ണം.

യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 7.30ന് ​​അ​​ര്‍​മേ​​നി​​യ​​യെ നേ​​രി​​ടും. അ​​ന്നു ജ​​യി​​ച്ചാ​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍ ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കും. സ​​മ​​നി​​ല​​യോ തോ​​ല്‍​വി​​യോ നേ​​രി​​ട്ടാ​​ല്‍, ഹം​​ഗ​​റി x അ​​യ​​ര്‍​ല​​ന്‍​ഡ് മ​​ത്സ​​ര​​ഫ​​ലം ആ​​ശ്ര​​യി​​ച്ചു​​മാ​​ത്ര​​മേ പോ​​ര്‍​ച്ചു​​ഗ​​ലി​​നു നേ​​രി​​ട്ടു യോ​​ഗ്യ​​ത ല​​ഭി​​ക്കൂ.

226ല്‍ ​​ആദ്യ ചു​​വ​​പ്പ്

റൊ​​ണാ​​ള്‍​ഡോ​​യു​​ടെ രാ​​ജ്യാ​​ന്ത​​ര ക​​രി​​യ​​റി​​ലെ ആ​​ദ്യ ചു​​വ​​പ്പ് കാ​​ര്‍​ഡാ​​ണ്. രാ​​ജ്യാ​​ന്ത​​ര ഫു​​ട്‌​​ബോ​​ളി​​ല്‍ ക​​ഴി​​ഞ്ഞ 225 മ​​ത്സ​​ര​​ങ്ങ​​ളി​​ലും ചു​​വ​​പ്പ്കാ​​ര്‍​ഡ് ക​​ണ്ടി​​ല്ലെ​​ന്ന റി​​ക്കാ​​ര്‍​ഡ് ഡ​​ബ്ലി​​നി​​ല്‍​വ​​ച്ചു ത​​ക​​ര്‍​ന്നു. മ​​ത്സ​​ര​​ത്തി​​ന്‍റെ 61-ാം മി​​നി​​റ്റി​​ൽ അ​​യ​​ര്‍​ല​​ന്‍​ഡ് ഡി​​ഫെ​​ന്‍​ഡ​​ര്‍ ദാ​​ര ഒ​​ഷി​​യ​​യ്‌​​ക്കെ​​തി​​രേ കൈ​​മു​​ട്ടു പ്ര​​യോ​​ഗം ന​​ട​​ത്തി​​യ കു​​റ്റ​​ത്തി​​നാ​​യി​​രു​​ന്നു ചുവപ്പുകാർഡ്‍. ഫൗ​​ളി​​ല്‍ റ​​ഫ​​റി ആ​​ദ്യം മ​​ഞ്ഞ​​ക്കാ​​ര്‍​ഡാ​​ണ് റൊ​​ണാ​​ള്‍​ഡോ​​യ്ക്കു ന​​ല്‍​കി​​യ​​ത്. തു​​ട​​ര്‍​ന്ന് വി​​എ​​ആ​​ര്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ റ​​ഫ​​റി മ​​ഞ്ഞ​​യ്ക്കു പ​​ക​​രം ചു​​വ​​പ്പു​​കാ​​ര്‍​ഡ് ഉ​​യ​​ര്‍​ത്തി.

സി​​ആ​​ര്‍7​​ന് ലോ​​ക​​ക​​പ്പ് ന​​ഷ്ടം?

ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ ലോ​​ക​​ക​​പ്പ് മ​​ത്സ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യ്ക്കു ന​​ഷ്ട​​പ്പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​മു​​ണ്ട്. ഞാ​​യ​​റാ​​ഴ്ച അ​​ര്‍​നേ​​നി​​യ​​യ്‌​​ക്കെ​​തി​​രാ​​യ മ​​ത്സ​​രം സി​​ആ​​ര്‍7​​നു ന​​ഷ്ട​​പ്പെ​​ടും. ഒ​​ന്നി​​ല​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ വി​​ല​​ക്കു​​ണ്ടെ​​ങ്കി​​ല്‍ ലോ​​ക​​ക​​പ്പി​​ലെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ മ​​ത്സ​​ര​​ങ്ങ​​ളും റൊ​​ണാ​​ള്‍​ഡോ​​യ്ക്കു ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്ന​​തും വാ​​സ്ത​​വം.

Latest News

Corehub Up