Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2028 Presidential Election

America

2028-ലെ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ്:  മ​ത്സ​രി​ക്കി​ല്ലെ​ന്ന നി​ക്കി ഹേ​ലി​യു​ടെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് മ​ക​ൻ ന​ളി​ൻ ഹേ​ലി

വാ​ഷിം​ഗ്‌​ട​ൺ: 2028-ലെ ​റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ്ര​സി​ഡന്‍റ്​ സ്ഥാ​നാ​ർഥി​ത്വ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​നു​ള്ള മു​ൻ സൗ​ത്ത് ക​രോ​ളി​ന ഗ​വ​ർ​ണ​ർ നി​ക്കി ഹേ​ലി​യു​ടെ തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് മ​ക​ൻ ന​ളി​ൻ ഹേ​ലി രം​ഗ​ത്തെ​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​മ്മ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രെ മ​റു​പ​ടി ന​ൽ​കി​യ ന​ളി​ൻ, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടു​ക​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

നി​ക്കി ഹേ​ലി​യു​ടെ തീ​രു​മാ​ന​ത്തെ പ​രി​ഹ​സി​ച്ച മു​ൻ ഗ​വ​ർ​ണ​ർ പ്ര​ചാ​ര​ണ സം​ഘാം​ഗം ജ​സ്റ്റി​ൻ ഇ​വാ​ൻ​സ് 17 വ​ർ​ഷം മു​മ്പ് ത​ന്നെ നി​ക്കി പു​റ​ത്താ​ക്കി​യ​തിന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്കു​ക​യാ​ണെ​ന്ന് ന​ളി​ൻ ആ​രോ​പി​ച്ചു. അ​തോ​ടൊ​പ്പം, വൈ​റ്റ് ഹൗ​സ്, ജ​ന​പ്ര​തി​നി​ധി സ​ഭ, സെ​ന​റ്റ് എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണം കൈ​യി​ലു​ണ്ടാ​യി​ട്ടും അ​ത് വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​യ​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, 2028-ൽ ​മ​ത്സ​രി​ക്കി​ല്ലെ​ങ്കി​ലും താ​ൻ വി​ശ്വ​സി​ക്കു​ന്ന ന​യ​ങ്ങ​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി തു​ട​രു​മെ​ന്ന് നി​ക്കി ഹേ​ലി വ്യ​ക്ത​മാ​ക്കി. പ​ണ​പ്പെ​രു​പ്പ​വും ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വും പ​രി​ഹ​രി​ക്കാ​ൻ പാ​ർ​ട്ടി കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up