മുക്കം: എസ്എംഎ ബാധിച്ച മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുടെ ചികിത്സക്കായി സഹായ ഹസ്തവുമായി കൊടിയത്തുർ പിടിഎം ഹയർ സെക്കൻഡറി സ്കൂളും.
വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച 1,79, 215 രൂപ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി. ഫസൽബാബു, പ്രധാനാധ്യാപകൻ കെ.പി മുഹമ്മദ്, എംപിടിഎ പ്രസിഡന്റ് കസ്ന ഹമീദ് എന്നിവരിൽ നിന്ന് ചികിത്സാ സഹായ കമ്മിറ്റിക്കുവേണ്ടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷി, സുബ്രഹ്മണ്യൻ മുറ്റൂളി, റസാഖ് നായർക്കുഴി, ബിജുമാത്യു എന്നിവർ ഏറ്റുവാങ്ങി.
ചടങ്ങിൽ പിടിഎ കമ്മ്റ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.