കൽപ്പറ്റ: 23.28 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.
മുണ്ടേരി താനിക്കൽ വേണുഗോപാലിനെയാണ്(36)നെയാണ് ഇന്നലെ രാവിലെ പോലീസ് ഇൻസ്പെക്ടർ ടി.പി. ദിനേഷ്, എസ്ഐമാരായ കെ.എം. അർഷിദ്, എൻ. ഹരീഷ്കുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. മുണ്ടേരിയിൽ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ലോറി ഡ്രൈവറാണ് വേണുഗോപാൽ. മയക്കുമരുന്ന് വിൽപനയ്ക്ക് ബംഗളൂരുവിൽനിന്ന് വാങ്ങിയതാണെന്നാണ് പ്രതിയുടെ മൊഴി.