Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 25

Idukki

മാ​ലി​ന്യം ത​ള്ളി​; 25,000 രൂ​പ പി​ഴ​

ഇ​ട​വെ​ട്ടി: പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ര്‍​ഡി​ല്‍ മി​നി എം​സി​എ​ഫി​നു സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ​യാ​ളെ ക​ണ്ടെ​ത്തി പി​ഴ​ചു​മ​ത്തി. നാ​ളു​ക​ളാ​യി വാ​ര്‍​ഡി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വാ​ര്‍​ഡ് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

വാ​ര്‍​ഡി​ലെ ഇ​ട​വെ​ട്ടി പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച എം​സി​എ​ഫി​നു സ​മി​പ​ത്താ​യി അ​ഞ്ച് ചാ​ക്കു​ക​ളി​ലാ​യി മ​ദ്യ​ക്കു​പ്പി​ക​ളും പ​ഴ​യ തു​ണി​ക​ളും വീ​ട് വൃ​ത്തി​യാ​ക്കി​യ മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​ത്. ഇ​ത് വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ന്ദു​കി​ഷോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളാ​യ സു​ഹ​റ സു​ബി​ൻ, സൗ​ദ ക​രീം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളു​ടെ മാ​താ​വ് 2008ല്‍ ​തെ​ക്കും ഭാ​ഗം എ​സ്‌​സി​ബി​യി​ല്‍ സ്വ​ര്‍​ണം പ​ണ​യം വ​ച്ച രേ​ഖ​ക​ള്‍ ല​ഭി​ച്ചു.

ഇ​ത് ബാ​ങ്കി​ല്‍ ചെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തി​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി മ​ഹ​സ​ര്‍ ത​യാ​റാ​ക്കി പ​തി​നൊ​ന്നാം വാ​ര്‍​ഡി​ല്‍ താ​മ​സ​ക്കാ​ര​നാ​യ വ്യ​ക്തി​ക്ക് 25,000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും മാ​ലി​ന്യം നി​ക്കം ചെ​യ്യാ​നും കാ​ണി​ച്ച് നോ​ട്ടീ​സ് ന​ല്‍​കു​ക​യാ​യി​രു​ന്നു.

മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജ​ന​കി​യ നി​രീ​ക്ഷ​ണ സം​വി​ധാ​നം വാ​ര്‍​ഡി​ല്‍ തു​ട​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബി​ന്ദു കി​ഷോ​ര്‍ അ​റി​യി​ച്ചു.

 

 

Latest News

Corehub Up