Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 27th Night

Malappuram

റം​സാ​ൻ 27-ാം രാ​വ്; സ്വ​ലാ​ത്ത് ന​ഗ​റി​ൽ പ്രാ​ർ​ഥ​നാ സം​ഗ​മം

മ​ല​പ്പു​റം: റം​സാ​ൻ 27-ാം രാ​വി​ൽ മ​അ്ദി​ൻ പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് വി​ശ്വാ​സി ല​ക്ഷ​ങ്ങ​ൾ. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കെ​തി​രേ ഒ​ത്തു​ചേ​ർ​ന്ന സ​മാ​ധാ​ന സം​ഗ​മ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ വി​ശ്വാ​സി സ​മൂ​ഹ​മൊ​ന്നി​ച്ച് കൂ​ട്ട പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ത​ന്നെ മ​അ്ദി​ൻ ഗ്രാ​ന്‍റ് മ​സ്ജി​ദി​ൽ വി​വി​ധ ആ​ത്മീ​യ സ​ദ​സു​ക​ൾ ന​ട​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ ന​ട​ന്ന അ​സ്മാ​ഉ​ൽ ബ​ദ്രി​യ്യീ​ൻ മ​ജ്‌​ലി​സോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഗ്രാ​ൻ​ഡ് മ​സ്ജി​ദി​ലും ഗ്രൗ​ണ്ടി​ലു​മാ​യി മെ​ഗാ ഇ​ഫ്താ​ർ ന​ട​ന്നു.

സ​മ​സ്ത ഉ​പാ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് അ​ലി ബാ​ഫ​ഖി ത​ങ്ങ​ളു​ടെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ഇ. ​സു​ലൈ​മാ​ൻ മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​അ്ദി​ൻ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി പ്ര​തി​ജ്ഞ​ക്കും സ​മാ​പ​ന പ്രാ​ർ​ഥ​ന​ക്കും നേ​തൃ​ത്വം ന​ൽ​കി.

അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്ക് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റ്, മൊ​ബൈ​ൽ ടെ​ലി മെ​ഡി​സി​ൻ യൂ​ണി​റ്റ്, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​രു​ന്നു. പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ വി​ശ്വാ​സി​ക​ൾ​ക്ക് മ​അ്ദി​ൻ മിം​ഹാ​റി​ന് കീ​ഴി​ൽ സൗ​ജ​ന്യ ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കി. സ്വ​ലാ​ത്ത്, ത​ഹ്ലീ​ൽ, ഖു​റാ​ൻ പാ​രാ​യ​ണം, തൗ​ബ, പ്രാ​ർ​ഥ​ന എ​ന്നി​വ പ​രി​പാ​ടി​യി​ൽ ന​ട​ന്നു. സ​മ​സ്ത സെ​ക്ര​ട്ട​റി പൊ​ൻ​മ​ള അ​ബ്ദു​ൾ ഖാ​ദി​ർ മു​സ്‌​ലി​യാ​ർ, സി. ​മു​ഹ​മ്മ​ദ് ഫൈ​സി, ഡോ. ​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട്, കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, പ്ര​ഫ. എ.​കെ. അ​ബ്ദു​ൾ ഹ​മീ​ദ്, ചാ​ലി​യം എ.​പി. അ​ബ്ദു​ൾ ക​രീം ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up