Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 3.36 Crore

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ആ​റു ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 3.36 കോ​ടി​യു​ടെ സ്പെ​ഷ്യ​ൽ ഗ്രാ​ന്‍റ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ന ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​നു​​​​ബ​​​​ന്ധ ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി ആ​​​​റു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് 3.36 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്പെ​​​​ഷ്യ​​​​ൽ ഗ്രാ​​​​ന്‍റ് അ​​​​നു​​​​വ​​​​ദി​​​​ച്ചു ധ​​​​ന​​​​വ​​​​കു​​​​പ്പ്. തീ​​​​ർ​​​​ഥാ​​​​ട​​​​ന പാ​​​​ത​​​​ക​​​​ളി​​​​ലെ​​​​യും പ്ര​​​​ധാ​​​​ന ഇ​​​​ട​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നു​​​​മാ​​​​ണ് ഫ​​​​ണ്ട് വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ക.

കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി, തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 38 ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്കാ​​​​യി 2.31 കോ​​​​ടി രൂ​​​​പ​​​​യും ഒ​​​​ൻ​​​​പ​​​​ത് ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ൾ​​​​ക്ക് 1.05 കോ​​​​ടി​​​​യും വ​​​​ക​​​​യി​​​​രു​​​​ത്തി ത​​​​ദ്ദേ​​​​ശ വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. ന​​​​ട​​​​പ്പു സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തെ ബ​​​​ജ​​​​റ്റ് വി​​​​ഹി​​​​ത​​​​ത്തി​​​​ൽ നി​​​​ന്നാ​​​​ണ് തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ക​​​​ത, മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ ഫ​​​​ണ്ട് വി​​​​നി​​​​യോ​​​​ഗം, നി​​​​ല​​​​വി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യ നീ​​​​ക്കി​​​​യി​​​​രി​​​​പ്പ് എ​​​​ന്നി​​​​വ വി​​​​ല​​​​യി​​​​രു​​​​ത്തി തു​​​​ക അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ൻ ത​​​​ദ്ദേ​​​​ശ വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദ്ദേ​​​​ശം ന​​​​ൽ​​​​കി.

അ​​​​നു​​​​വ​​​​ദി​​​​ച്ച ഗ്രാ​​​​ന്‍റ് ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും തീ​​​​ർ​​​​ഥാ​​​​ട​​​​ന അ​​​​നു​​​​ബ​​​​ന്ധ ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കും മാ​​​​ത്ര​​​​മേ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ള്ളൂ​​​​വെ​​​​ന്ന് അ​​​​ത​​​​ത് ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത്- ന​​​​ഗ​​​​ര​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണം. തു​​​​ക ചെ​​​​ല​​​​വ​​​​ഴി​​​​ച്ച ശേ​​​​ഷം വ​​​​കു​​​​പ്പ് ത​​​​ല​​​​വ​​​​ന് ധ​​​​ന​​​​വി​​​​നി​​​​യോ​​​​ഗ സാ​​​​ക്ഷ്യ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. ഫ​​​​ണ്ട് വി​​​​നി​​​​യോ​​​​ഗം പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സ് ഓ​​​​ഡി​​​​റ്റ് വി​​​​ഭാ​​​​ഗ​​​​വും സം​​​​സ്ഥാ​​​​ന ഓ​​​​ഡി​​​​റ്റ് വ​​​​കു​​​​പ്പും പ്ര​​​​ത്യേ​​​​കം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up