Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 30 Lions

ഗുജറാത്തിൽ കൂട്ടിലായത് 30 സിംഹങ്ങൾ

ഗാ​​ന്ധി​​ന​​ഗ​​ർ: ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ലേ​​ക്കു ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച 30 സിം​​ഹ​​ങ്ങ​​ളെ ഗു​​ജ​​റാ​​ത്ത് വ​​നം​​വ​​കു​​പ്പ് പി​​ടി​​കൂ​​ടി. വി​​വി​​ധ വ​​ന​​മേ​​ഖ​​ല​​ക​​ളി​​ൽനി​​ന്ന് ഒ​​രു​​മാ​​സ​​ത്തി​​നി​​ടെ​​യാ​​ണ് ഇ​​വ​​യെ പി​​ടി​​കൂ​​ടി​​യ​​ത്.

ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ എ​​ത്തു​​ന്ന​​വ​​യെ പി​​ടി​​കൂ​​ടു​​ക​​യും മ​​നു​​ഷ്യ​​രെ കൊ​​ന്നു​​തി​​ന്നു​​ന്ന​​വ​​യ​​ല്ല എ​​ന്ന് ഉ​​റ​​പ്പാ​​ക്കിയാൽ ഉ​​ൾ​​വ​​ന​​ത്തി​​ൽ തു​​റ​​ന്നു​​വി​​ടു​​ക​​യു​​മാ​​ണ് പ​​തി​​വെ​​ന്ന് വ​​നം​​വ​​കു​​പ്പ് പ്രി​​ൻ​​സി​​പ്പ​​ൽ ചീ​​ഫ് ക​​ൺ​​സ​​ർ​​വേ​​റ്റ​​ർ ജ​​യ്പാ​​ൽ സിം​​ഗ് പ​​റ​​ഞ്ഞു.മ​​ഹു​​വ, ബ​​ഗ​​സാ​​ര, ഖം​​ഭ, റ​​ജു​​ല തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽനി​​ന്നാ​​ണ് സിം​​ഹ​​ങ്ങ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. പി​​ടി​​യി​​ലാ​​യ​​വ​​യി​​ൽ ആ​​റെ​​ണ്ണം നര ഭോജികളാണ്. ഇ​​വ​​യെ തു​​റ​​ന്നു​​വി​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

അ​​തേ​​സ​​മ​​യം പി​​ടി​​കൂ​​ടി​​യ സിം​​ഹ​​ങ്ങ​​ളെ ഉ​​ൾ​​ക്കാ​​ട്ടി​​ൽ തു​​റ​​ന്നു​​വി​​ടു​​ന്ന​​ത് കൂ​​ടു​​ത​​ൽ അ​​പ​​ക​​ടം സൃ​​ഷ്ടി​​ക്കു​​മെ​​ന്ന് പ​​രി​​സ്ഥി​​തി​​ ശാ​​സ്ത്ര​​ജ്ഞ​​ർ ആ​​ശ​​ങ്ക പ്ര​​ക​​ടി​​പ്പി​​ച്ചു. കാ​​ട്ടി​​നു​​ള്ളി​​ലെ പ്ര​​ദേ​​ശ​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​മു​​ള്ള സിം​​ഹ​​വു​​മാ​​യി ഏ​​റ്റു​​മു​​ട്ട​​ലി​​ന് ഇ​​തു​​വ​​ഴി തെ​​ളി​​ക്കു​​മെ​​ന്നാ​​ണ് ഒ​​രു വി​​മ​​ർ​​ശ​​നം.

Latest News

Corehub Up