Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 30 Sterilization

Wayanad

പ​ടി​ഞ്ഞാ​റ​ത്ത​റ എ​ബി​സി കേ​ന്ദ്ര​ത്തി​ല്‍ 30 വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി

ക​ല്‍​പ്പ​റ്റ: തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ ആ​രം​ഭി​ച്ച എ​ബി​സി കേ​ന്ദ്ര​ത്തി​ല്‍ 30 വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. 17 ആ​ണ്‍ നാ​യ​ക​ളെ​യും 13 പെ​ണ്‍ നാ​യ​ക​ളെ​യു​മാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ക​ല്‍​പ്പ​റ്റ, മാ​ന​ന്ത​വാ​ടി മു​ന്‍​സി​പ്പാ​ലി​റ്റി​ക​ളി​ല്‍​നി​ന്നും വെ​ങ്ങ​പ്പ​ള്ളി, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നും പി​ടി​ച്ച് സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ച 55 തെ​രു​വു​നാ​യ​ക​ളി​ല്‍​പ്പെ​ട്ട​താ​ണ് ഇ​വ. ചി​കി​ത്സ പൂ​ര്‍​ത്തി​യാ​യ​തി​നു​ശേ​ഷം നാ​യ​ക​ളെ പി​ടി​ച്ചി​ട​ത്ത് തി​രി​കേ വി​ടും. സെ​ന്‍റ​റി​ല്‍ പ്ര​തി​മാ​സം 200 ഓ​ളം ശ​സ്ത്ര​ക്രി​യ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഒ​രു തെ​രു​വു​നാ​യ​യെ പി​ടി​ച്ച് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി തി​രി​കേ വി​ടു​ന്ന​തി​ന് ശ​സ്ത്ര​ക്രി​യ-​മ​രു​ന്ന്-600 രൂ​പ, ഭ​ക്ഷ​ണം-400 രൂ​പ, നാ​യ​ക​ളെ പി​ടി​ക്ക​ല്‍-​തി​രി​കേ വി​ട​ല്‍-300 രൂ​പ, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍-200 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ചെ​ല​വ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍​മാ​ര്‍, ഒ​രു ഓ​പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍ അ​സി​സ്റ്റ​ന്‍റ്, നാ​ല് മൃ​ഗ​പ​രി​പാ​ല​ക​ര്‍, ഒ​രു ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര​ന്‍ എ​ന്നി​ങ്ങ​നെ​യാ​ണ് എ​ബി​സി കേ​ന്ദ്ര​ത്തി​ല്‍ ത​സ്തി​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​വ​ര്‍​ഷം 64 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു എ​ബി​സി കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ക​ണ​ക്കാ​ക്കു​ന്ന ചെ​ല​വ്. ജി​ല്ല​യി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല​ട​ക്കം ര​ണ്ട് എ​ബി​സി കേ​ന്ദ്ര​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന തെ​രു​വു​നാ​യ പ്ര​ജ​ന​ന നി​യ​ന്ത്ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​ണ്. പ​ടി​ഞ്ഞാ​റ​ത്ത​റ വെ​റ്റി​ന​റി സ​ര്‍​ജ​നാ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ന്‍റ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ച്ചു​മ​ത​ല. ഡോ. ​ആ​ര്യ തെ​രേ​സ, ഡോ. ​റാ​ണി ജോ​സ​ഫ്, ഡോ. ​അ​മാ​ന റ​ഷീ​ദ്, ഡോ. ​മു​ഹ​മ്മ​ദ് ഉ​വൈ​സ്, വി.​ആ​ര്‍. ര​തീ​ഷ്, ഹേ​ഫേ സാ​യി, കെ.​കെ. ജ​നാ​ര്‍​ദ​ന​ന്‍, രോ​ഹി​ണി ഹ​രി​ദാ​സ്, കെ. ​സു​ന്ദ​ര​പാ​ണ്ഡ്യ​ന്‍, എ​സ്. വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Latest News

Corehub Up