Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 30caratemerald

ഖു​ർ​ആ​ൻ വ​ച​നം കൊ​ത്തി​യ മ​ര​ത​ക ലോ​ക്ക​റ്റ് അ​ണി​ഞ്ഞു; ബോ​ളി​വു​ഡ് താ​രം ക​രീ​ന ക​പൂ​റി​ന് വ​ക്കീ​ൽ നോ​ട്ടീ​സ്

മും​ബൈ: ദീ​പാ​വ​ലി ആ​ഘോ​ഷ​വേ​ള​യി​ൽ വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ വ​ച​ന​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത 30 കാ​ര​റ്റ് മ​ര​ത​ക ലോ​ക്ക​റ്റ് ഫാ​ഷ​ൻ ആ​ഭ​ര​ണ​മാ​യി അ​ണി​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ബോ​ളി​വു​ഡ് ന​ടി ക​രീ​ന ക​പൂ​ർ ഖാ​ന് വ​ക്കീ​ൽ നോ​ട്ടീ​സ്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ അ​ബ്ബാ​സ് ഹ​ഫീ​സാ​ണ് താ​ര​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും താ​രം മാ​പ്പ് പ​റ​യ​ണ​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ലെ ആ​വ​ശ്യം.

പു​നീ​ത് ബ​ലാ​ന ഡി​സൈ​ൻ ചെ​യ്ത ക​ഫ്താ​നും ത​ല​പ്പാ​വും അ​ണി​ഞ്ഞ് രാ​ജ​കീ​യ പ്രൗ​ഢി​യി​ലാ​യി​രു​ന്നു ക​രീ​ന​യു​ടെ ദീ​പാ​വ​ലി ആ​ഘോ​ഷം. ത​ല​പ്പാ​വി​ൽ അ​ണി​ഞ്ഞ 200 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ൽ​ഗി​യും ക​ഴു​ത്തി​ല​ണി​ഞ്ഞ 30 കാ​ര​റ്റ് മ​ര​ത​ക ലോ​ക്ക​റ്റു​മാ​യി​രു​ന്നു വേ​ഷ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

സെ​യ്ഫ് അ​ലി ഖാ​ന്‍റെ മു​ത്ത​ശി​യും ഭോ​പ്പാ​ലി​ലെ അ​വ​സാ​ന ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ന​വാ​ബ് ഹ​മീ​ദു​ള്ള ഖാ​ന്‍റെ മ​ക​ളു​മാ​യ സാ​ജി​ദ സു​ൽ​ത്താ​നി​ലൂ​ടെ പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച ഭോ​പ്പാ​ൽ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ പൈ​തൃ​ക ആ​ഭ​ര​ണ​ങ്ങ​ളാ​ണി​തെ​ന്ന് സ്റ്റൈ​ലി​സ്റ്റ് റി​യ ക​പൂ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​മ​ര​ത​ക​ക്ക​ല്ലി​ൽ വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ 'സൂ​റ​ത്തു​ൽ ബ​ഖ​റ'​യി​ലെ 255ാം സൂ​ക്ത​മാ​യ 'ആ​യ​ത്തു​ൽ കു​ർ​സി' (Ayat-ul-Kursi) കൊ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. അ​തീ​വ പ​വി​ത്ര​മാ​യി ക​രു​തു​ന്ന ഖു​ർ​ആ​ൻ വ​ച​നം ആ​ലേ​ഖ​നം ചെ​യ്ത ആ​ഭ​ര​ണം കേ​വ​ലം ഒ​രു ഫാ​ഷ​ൻ വ​സ്തു​വാ​യി ഉ​പ​യോ​ഗി​ച്ച​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​തും മു​സ്ലിം സ​മു​ദാ​യ​ത്തി​ന്‍റെ മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് അ​ബ്ബാ​സ് ഹ​ഫീ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മു​ഹ​മ്മ​ദ് സ​ഫ​ർ വ്യ​ക്ത​മാ​ക്കി. അം​ഗ​ശു​ദ്ധി വ​രു​ത്താ​തെ ഇ​ത്ത​രം വ​ച​ന​ങ്ങ​ൾ തൊ​ടാ​നോ പാ​രാ​യ​ണം ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ട്ടൗ​ഡി രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ ​ആ​ഭ​ര​ണ​ങ്ങ​ൾ മു​ൻ​പും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. ക​രീ​ന​യു​മാ​യു​ള്ള വി​വാ​ഹ​വേ​ള​യി​ൽ സെ​യ്ഫ് അ​ലി ഖാ​ൻ ഈ ​ക​ൽ​ഗി അ​ണി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പൈ​തൃ​ക സ്വ​ത്താ​യി ല​ഭി​ച്ച ലോ​ക്ക​റ്റി​ന്‍റെ പേ​രി​ലു​ണ്ടാ​യ പു​തി​യ വി​വാ​ദ​ത്തോ​ട് ക​രീ​ന ക​പൂ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

https://www.instagram.com/p/Dfg7ooXCGba/?utm_source=ig_web_copy_link&srtk=NTc4MTIwNjQ2YQ==

Latest News

Corehub Up