Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 30seconds

എ​ഐ വീ​ഡി​യോ നി​ർ​മാ​ണ​ത്തി​ൽ പു​തി​യ ത​രം​ഗം; 30 സെ​ക്ക​ൻ​ഡ് വീ​ഡി​യോ​ക​ളു​മാ​യി ബൈ​റ്റ്ഡാ​ൻ​സി​ന്‍റെ 'സീ​ഡാ​ൻ​സ് 2.5' എ​ത്തി!

ന്യൂ​ഡ​ൽ​ഹി: ടി​ക് ടോ​ക്കി‌​ന്‍റെ മാ​തൃ ക​മ്പ​നി​യാ​യ ബൈ​റ്റ്ഡാ​ൻ​സ് ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ എ​ഐ വീ​ഡി​യോ ജ​ന​റേ​ഷ​ൻ മോ​ഡ​ലാ​യ 'സീ​ഡാ​ൻ​സ് 2.5' പു​റ​ത്തി​റ​ക്കി. മു​ൻ പ​തി​പ്പാ​യ സീ​ഡാ​ൻ​സ് 2.0യെ ​അ​പേ​ക്ഷി​ച്ച് മി​ക​ച്ച ഫീ​ച്ച​റു​ക​ളും കൂ​ടു​ത​ൽ റ​ഫ​റ​ൻ​സ് സാ​മ​ഗ്രി​ക​ൾ (ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ​ക​ൾ, ഓ​ഡി​യോ) ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശേ​ഷി​യും ന​ൽ​കി​യാ​ണ് പു​തി​യ മോ​ഡ​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ പു​തി​യ മോ​ഡ​ലി​ന്‍റെ ക​രു​ത്ത് വ്യ​ക്ത​മാ​ക്കു​ന്ന നാല് മി​നി​റ്റും 22 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള എ​ഐ വീ​ഡി​യോ ക​മ്പ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ സീ​ഡാ​ൻ​സ് 2.0 പ​തി​പ്പി​ൽ 12 റ​ഫ​റ​ൻ​സ് ഫ​യ​ലു​ക​ൾ മാ​ത്രം ന​ൽ​കാ​ൻ സാ​ധി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത്, പു​തി​യ 2.5 പ​തി​പ്പി​ൽ 30 ചി​ത്ര​ങ്ങ​ൾ, 10 വീ​ഡി​യോ ക്ലി​പ്പു​ക​ൾ, 10 ഓ​ഡി​യോ ക്ലി​പ്പു​ക​ൾ എ​ന്നി​വ ഒ​റ്റ പ്രോം​പ്റ്റി​ൽ ത​ന്നെ ന​ൽ​കാ​നാ​കും.

കൂ​ടു​ത​ൽ റ​ഫ​റ​ൻ​സു​ക​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ ഉ​പ​യോ​ക്താ​വ് മ​ന​സി​ൽ ക​രു​തു​ന്ന അ​തേ രീ​തി​യി​ൽ ത​ന്നെ ചി​ത്രീ​ക​ര​ണ​വും ദൃ​ശ്യ​ങ്ങ​ളും പു​നഃ​സൃ​ഷ്ടി​ക്കാ​ൻ എ​ഐ​ക്ക് സാ​ധി​ക്കും.​വീ​ഡി​യോ​ക​ളു​ടെ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് മ​റ്റൊ​രു പ്ര​ധാ​ന മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. മു​ൻ മോ​ഡ​ലി​ന് 15 സെ​ക്ക​ൻ​ഡ് വ​രെ​യു​ള്ള വീ​ഡി​യോ​ക​ൾ മാ​ത്ര​മേ നി​ർ​മി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു​ള്ളൂ എ​ങ്കി​ൽ, സീ​ഡാ​ൻ​സ് 2.5ന് 30 ​സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള എ​ഐ വീ​ഡി​യോ​ക​ൾ നി​ർ​മി​ക്കാ​നാ​കും.

കൂ​ടാ​തെ 'ടൈം​സ്റ്റാ​മ്പ്-​ലെ​വ​ൽ ക​ൺ​ട്രോ​ൾ' സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ ശ​ബ്ദ​വും ദൃ​ശ്യ​ങ്ങ​ളും കൃ​ത്യ​ത​യോ​ടെ മാ​റ്റി​യെ​ഴു​താ​നും തി​രു​ത്താ​നും സാ​ധി​ക്കും.നി​ല​വി​ൽ ജി​മെ​ങ് എ​ഐ , ഡൗ​ബാ​വോ പ്രോ ​എ​ന്നി​വ വ​ഴി സീ​ഡാ​ൻ​സ് 2.5 ല​ഭ്യ​മാ​ണ്. അ​ലി​ബാ​ബ​യു​ടെ 'വാ​ൻ', ക്വാ​യ്ഷോ​യു​ടെ 'ക്ലിം​ഗ്' തു​ട​ങ്ങി​യ ചൈ​നീ​സ് എ​ഐ മോ​ഡ​ലു​ക​ളു​മാ​യി നേ​രി​ട്ട് മ​ത്സ​രി​ക്കു​ന്ന സീ​ഡാ​ൻ​സ് 2.5, സാ​ധാ​ര​ണ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​ർ​ക്കും സി​നി​മ, പ​ര​സ്യ മേ​ഖ​ല​യി​ലു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് സീ​ഡാ​ൻ​സി​ന്‍റെ രൂ​പ​ക​ല്പ​ന.

Latest News

Corehub Up