Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 315 MVA Transformer

Ernakulam

315 എം​വി​എ ട്രാ​ൻ​സ്ഫോ​ർ​മ​ർ ആ​ന്ധ്ര​യി​ലേ​ക്ക് അ​യ​ച്ചു

അ​ങ്ക​മാ​ലി: ടെ​ൽ​ക്കി​ൽ​നി​ന്നു വി​ജ​യ​ക​ര​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ 315 എം​വി​എ ശേ​ഷി​യു​ള്ള അ​ത്യാ​ധു​നി​ക 400/132/33 കെ​വി ഓ​ട്ടോ ട്രാ​ൻ​സ്ഫോ​ർ​മ​ർ ആ​ന്ധ്രാ​പ്ര​ദേ​ശ് ട്രാ​ൻ​സ്മി​ഷ​ൻ കോ​ർ​പ​റേ​ഷ​നാ​യ അ​പ്ട്രാ​ൻ​സ്കോ​യ്ക്ക് അ​യ​ച്ച് നി​ർ​ണാ​യ​ക നേ​ട്ടം കൈ​വ​രി​ച്ചു. ഇ​വ​ർ​ക്കു​വേ​ണ്ടി നി​ർ​മി​ക്കു​ന്ന ര​ണ്ട് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണ് ഐ​ന​വി​ല്ലി സ​ബ്‌​സ്റ്റേ​ഷ​നി​ലേ​ക്ക് അ​യ​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ടെ​ൽ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി. ​കെ.​ജെ​ന​യാ​ണ് അ​പ്ട്രാ​ൻ​സ്കോ പ്ര​തി​നി​ധി കെ. ​രാ​ജ്‌​കു​മാ​റി​ന് ഈ ​പ​ദ്ധ​തി​യു​ടെ കൈ​മാ​റ്റം ന​ട​ത്തി​യ​ത്.

ഇ​തി​ന് 40.90 കോ​ടി രൂ​പ​യാ​ണ് ജി​എ​സ്ടി ഒ​ഴി​കെ​യു​ള്ള ആ​കെ ക​രാ​ർ മൂ​ല്യം. ഓ​യി​ൽ സ​ർ​ക്കു​ലേ​ഷ​ൻ പ​മ്പു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​നാ​ൻ /ഒ​എ​ൻ​എ​എ​ഫ് 1/ഒ​എ​ൻ​എ​എ​ഫ് 2 കൂ​ളിം​ഗ് സം​വി​ധാ​നം ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. ഊ​ർ​ജ​ന​ഷ്ടം കു​റ​യ്ക്കു​ന്ന​തി​നും കൂ​ളിം​ഗ് കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി നൂ​ത​ന സാ​ങ്കേ​തി​ക മാ​റ്റ​ങ്ങ​ളും രൂ​പ​ക​ൽ​പ്പ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം 205 ട​ൺ ഭാ​ര​മു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​ഴി​ച്ചു​മാ​റ്റാ​തെ ത​ന്നെ ലോ​ഡ് ചെ​യ്ത് അ​യ​ച്ച​ത് ടെ​ൽ​ക് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ നി​ർ​മാ​ണ ച​രി​ത്ര​ത്തി​ലെ ആ​ദ്യ നേ​ട്ട​മാ​ണ്. ലി​ഫ്റ്റിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും സു​ര​ക്ഷ​യി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ​യാ​ണ് ഈ ​ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up