Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 35 Year Rule

Europe

റൈ​ൻ​ല​ൻ​ഡ് - പാ​ല​റ്റി​നേ​റ്റ് സം​സ്ഥാ​ന​ത്ത് എ​സ്പി​ഡി​യു​ടെ 35 വ​ർ​ഷ​ത്തെ ഭ​ര​ണം അ​വ​സാ​നി​ച്ചു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ റൈ​ൻ​ലാ​ൻ​ഡ് - പാ​ല​റ്റി​നേ​റ്റ് സം​സ്ഥാ​ന​ത്ത് 35 വ​ർ​ഷ​മാ​യി തു​ട​രു​ന്ന സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (എ​സ്പി​ഡി) ഭ​ര​ണ​ത്തി​ന് അ​ന്ത്യ​മാ​യി.

ഞാ​യ​റാ​ഴ്ച ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗോ​ർ​ഡ​ൻ ഷ്നൈ​ഡ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രി​സ്റ്റ്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ (സി​ഡി​യു) വ​ൻ വി​ജ​യം നേ​ടി.

ഇ​തോ​ടെ നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഷൈ​റ്റ്സ​റി​ന് (എ​സ്പി​ഡി) അ​ധി​കാ​രം ന​ഷ്‌​ട​മാ​യി. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ സി​ഡി​യു ലീ​ഡ് നി​ല​നി​ർ​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം (വോ​ട്ട് ശ​ത​മാ​നം):

  • സി​ഡി​യു (ക്രി​സ്റ്റ്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ): 31 ശ​ത​മാ​നം
  • എസ്പിഡി (സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി): 25.9 ശ​ത​മാ​നം
  • എഎഫ്ഡി (ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി): 19.5 ശ​ത​മാ​നം
  • ഗ്രീ​ൻ പാ​ർ​ട്ടി: 7.9 ശ​ത​മാ​നം

അ​സം​ബ്ലി​യി​ൽ ആ​കെ​യു​ള്ള 105 സീ​റ്റു​ക​ളി​ൽ സി​ഡി​യു 39, എ​സ്പി​ഡി 32, ഗ്രീ​ൻ​സ് 10, എ​എ​ഫ്ഡി 24 സീ​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

എഎഫ്ഡിയു​ടെ മു​ന്നേ​റ്റം: തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എസ്പിഡി 19.5 ശ​ത​മാ​നം വോ​ട്ട് നേ​ടി ത​ങ്ങ​ളു​ടെ ക​രു​ത്ത് തെ​ളി​യി​ച്ചു. ഒ​രു പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​ൻ സം​സ്ഥാ​ന​ത്ത് ഈ ​പാ​ർ​ട്ടി നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​ണി​ത്.

എ​സ്പിഡിക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് സം​ഭ​വി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ എ​സ്​പിഡി​ക്ക് 10 ശ​ത​മാ​ന​ത്തോ​ളം വോ​ട്ടു​ക​ൾ ന​ഷ്ട​മാ​യി. എ​ന്നാ​ൽ പു​തി​യ സ​ർ​ക്കാ​രി​ൽ സിഡിയു​വി​ന്‍റെ ജൂ​ണി​യ​ർ പാ​ർ​ട്ണ​റാ​യി ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ലി​ബ​റ​ൽ പാ​ർ​ട്ടി​യാ​യ എ​ഫ്ഡിപി വെ​റും രണ്ട് ശ​ത​മാ​നം വോ​ട്ട് മാ​ത്രം നേ​ടി പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി.

മ​ല​യാ​ളി​ക​ളെ​യും കു​ടി​യേ​റ്റ​ക്കാ​രെ​യും എ​ങ്ങ​നെ ബാ​ധി​ക്കും?

കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളി​ലെ മാ​റ്റം: സിഡിയു പാ​ർ​ട്ടി കു​ടി​യേ​റ്റ കാ​ര്യ​ങ്ങ​ളി​ൽ അ​ല്പം കൂ​ടി ക​ർ​ക്ക​ശ​മാ​യ നി​ല​പാ​ടു​ള്ള​വ​രാ​ണ്. രേ​ഖ​ക​ളി​ല്ലാ​തെ എ​ത്തു​ന്ന​വ​രെ​യും അ​ഭ​യാ​ർ​ഥി​ക​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ഇ​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

എ​ന്നാ​ൽ ന​ഴ്സു​മാ​ർ, ഐടി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ലി​യ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല.

ന​ഴ്സിം​ഗ്, ആ​രോ​ഗ്യ മേ​ഖ​ല: പു​തി​യ സ​ർ​ക്കാ​ർ ആ​രോ​ഗ്യ മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് മ​ല​യാ​ളി​ക​ളാ​യ ന​ഴ്സു​മാ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ന​ൽ​കി​യേ​ക്കാം.

ഐടി, സാ​മ്പ​ത്തി​ക മേ​ഖ​ല: സിഡിയു ബി​സി​ന​സ് സൗ​ഹൃ​ദ നി​ല​പാ​ടു​ള്ള പാ​ർ​ട്ടി​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ വ​രു​ന്ന​ത് ഐ​ടി മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഗു​ണ​ക​ര​മാ​കും.

പൗ​ര​ത്വ നി​യ​മം: നി​ല​വി​ലെ അഞ്ച് വ​ർ​ഷ​ത്തെ പൗ​ര​ത്വ നി​യ​മം കേ​ന്ദ്ര ത​ല​ത്തി​ലു​ള്ള​താ​യ​തി​നാ​ൽ സം​സ്ഥാ​ന ഭ​ര​ണ​മാ​റ്റം ഉ​ട​ൻ ഇ​തി​നെ ബാ​ധി​ക്കി​ല്ല.

എഎഫ്ഡിയു​ടെ മു​ന്നേ​റ്റം: എഎഫ്ഡിയു​ടെ വ​ള​ർ​ച്ച കു​ടി​യേ​റ്റ​ക്കാ​ർ​ക്കി​ട​യി​ൽ ചെ​റി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​ത് ഭാ​വി​യി​ൽ വി​സ ന​ട​പ​ടി​ക​ളി​ലും മ​റ്റും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വ​ഴി​വെ​ച്ചേ​ക്കാം.

ചു​രു​ക്ക​ത്തി​ൽ നി​യ​മ​പ​ര​മാ​യ രീ​തി​യി​ൽ ജോ​ലി​ക്ക് പോ​കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. എ​ങ്കി​ലും ഭാ​ഷാ പ​ഠ​ന​ത്തി​ലും രേ​ഖ​ക​ൾ കൃ​ത്യ​മാ​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​ത് ന​ല്ല​താ​ണ്.

Latest News

Corehub Up