Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 36hour

36 മ​ണി​ക്കൂ​ർ നീ​ണ്ട ആ​ഗോ​ള ത​ട​സം; മൈ​ക്രോ​സോ​ഫ്റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മോ?

ന്യൂ​ഡ​ൽ​ഹി: 36 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന ആ​ഗോ​ള സാ​ങ്കേ​തി​ക ത​ട​സ​ത്തി​ന് ശേ​ഷം മൈ​ക്രോ​സോ​ഫ്റ്റ് സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യി പ​ക്ഷേ, ഇ​തു വ​ഴി നി​ങ്ങ​ളു​ടെ ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്.

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സേ​വ​ന ക​രാ​ർ പ്ര​കാ​രം യോ​ഗ്യ​രാ​യ 'മൈ​ക്രോ​സോ​ഫ്റ്റ് 365' ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 'സ​ർ​വീ​സ് ക്രെ​ഡി​റ്റു​ക​ൾ' ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​തി​നാ​യി കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്.

ഔ​ട്ട്‌​ലു​ക്ക് , എ​ക്സ്ചേ​ഞ്ച് ഓ​ൺ​ലൈ​ൻ, ടീം​സ് തു​ട​ങ്ങി​യ പ്ര​ധാ​ന സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. സേ​വ​നം ത​ട​സ്സ​പ്പെ​ട്ട​തു​കൊ​ണ്ട് മാ​ത്രം ക​മ്പ​നി സ്വ​യ​മേ​വ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​ല്ല.

ആ​ർ​ക്കൊ​ക്കെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത?

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ കൊ​മേ​ർ​ഷ്യ​ൽ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ ക​രാ​റു​ക​ൾ പ്ര​കാ​രം എ​ക്സ്ചേ​ഞ്ച് ഓ​ൺ​ലൈ​ൻ, ഔ​ട്ട്‌​ലു​ക്ക് തു​ട​ങ്ങി​യ ക്ലൗ​ഡ് സേ​വ​ന​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 99.9 ശ​ത​മാ​നം ല​ഭ്യ​ത ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. സേ​വ​ന ല​ഭ്യ​ത ഇ​തി​ൽ കു​റ​ഞ്ഞാ​ൽ ബി​സി​ന​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ർ​വീ​സ് ക്രെ​ഡി​റ്റി​നാ​യി അ​പേ​ക്ഷി​ക്കാം.

ന​ഷ്ട​പ​രി​ഹാ​രം നേ​രി​ട്ട് പ​ണ​മാ​യോ റീ​ഫ​ണ്ടാ​യോ ല​ഭി​ക്കി​ല്ല. പ​ക​രം ഭാ​വി​യി​ലെ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ നി​ര​ക്കു​ക​ളി​ൽ ഇ​ള​വാ​യി ക്ര​മീ​ക​രി​ച്ചു ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ക.

സേ​വ​ന ത​ട​സ്സ​ത്തി​ന്‍റെ തീ​വ്ര​ത​യ​നു​സ​രി​ച്ച് പ്ര​തി​മാ​സ സ​ർ​വീ​സ് ചാ​ർ​ജി​ന്‍റെ 25%, 50%, അ​ല്ലെ​ങ്കി​ൽ 100% വ​രെ ക്രെ​ഡി​റ്റാ​യി ല​ഭി​ച്ചേ​ക്കാം. ത​ട​സ്സം നേ​രി​ട്ട സ​മ​യ​വും, സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​വും ക​ണ​ക്കാ​ക്കി​യാ​ണ് ഇ​ത് നി​ശ്ച​യി​ക്കു​ന്ന​ത്.

ഔ​ട്ട്‌​ലു​ക്ക് ത​ട​സ്സ​പ്പെ​ട്ട​തു​കൊ​ണ്ട് മാ​ത്രം മൈ​ക്രോ​സോ​ഫ്റ്റ് 365 പാ​ക്കേ​ജി​ലെ എ​ല്ലാ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കി​ല്ല. ഓ​രോ സേ​വ​ന​ത്തി​ന്റെ​യും ല​ഭ്യ​ത ക​മ്പ​നി പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും.

മൈ​ക്രോ​സോ​ഫ്റ്റ് 365 ബി​സി​ന​സ്, എ​ക്സ്ചേ​ഞ്ച് ഓ​ൺ​ലൈ​ൻ, ടീം​സ് പ്രീ​മി​യം തു​ട​ങ്ങി​യ വാ​ണി​ജ്യ പ്ലാ​നു​ക​ൾ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. 'മൈ​ക്രോ​സോ​ഫ്റ്റ് 365 പേ​ഴ്സ​ണ​ൽ' അ​ല്ലെ​ങ്കി​ൽ 'ഫാ​മി​ലി' പ്ലാ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​ഗ​ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​ക​രാ​ർ പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല. ഇ​വ​ർ​ക്ക് റീ​ഫ​ണ്ടി​നാ​യി ക​മ്പ​നി​യെ സ​മീ​പി​ക്കാ​മെ​ങ്കി​ലും അ​ത് മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ന് വി​ധേ​യ​മാ​യി​രി​ക്കും.

Latest News

Corehub Up