Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 40 Students

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം; വ​യ​നാ​ട്ടി​ൽ നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ബ​ത്തേ​രി​യി​ൽ നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ.​കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് എ​യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ‌​ർ​ഥി​ക​ളാ​ണ് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

പ​നി​യും ഛർ​ദ്ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​ർ​ക്ക് ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​ണോ അ​തോ വൈ​റ​ൽ പ​നി​യാ​ണോ എ​ന്ന​തി​ൽ സ്ഥി​രീ​ക​ര​ണ​മാ​യി​ല്ല.

ഇ​വ​രു​ടെ സാ​മ്പി​ളു​ക​ൾ വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ 150ഓ​ളം കു​ട്ടി​ക​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ തേ​ടി​യി​രു​ന്നു.

Latest News

Corehub Up