Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 421 Cases Settled

Pathanamthitta

ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി അ​ദാ​ല​ത്ത്; 3,421 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി

പ​ത്ത​നം​തി​ട്ട: ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ​യും വി​വി​ധ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ ന​ട​ന്ന ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ലാ​യി 3,421 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ പി​ഴ ഒ​ടു​ക്കി​ത്തീ​ര്‍​ക്കാ​വു​ന്ന​വ, എം​എ​സി​റ്റി, ബാ​ങ്ക്, ബി​എ​സ്എ​ന്‍​എ​ൽ, സി​വി​ല്‍ വ്യ​വ​ഹാ​ര​ങ്ങ​ള്‍, കു​ടും​ബ ത​ര്‍​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കി​യ​ത്.

വി​വി​ധ കേ​സു​ക​ളി​ലാ​യി 4,78,91,741 രൂ​പ​യു​ടെ തീ​ര്‍​പ്പാ​ക്ക​ലും 28,65,000 രൂ​പ വി​വി​ധ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കു​ക​യും ചെ​യ്തു (ആ​കെ 5,07,56,741 രൂ​പ).

ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ ചെ​യ​ര്‍​മാ​നും ജി​ല്ലാ ജ​ഡ്ജി​യു​മാ​യ എ​ൻ. ഹ​രി​കു​മാ​ര്‍, കോ​ഴ​ഞ​ചേ​രി താ​ലൂ​ക്ക് നി​യ​മ സേ​വ​ന ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി​യു​മാ​യ ഫി​ലി​പ്പ് തോ​മ​സ്, ജി​ല്ല നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സി​വി​ല്‍ ജ​ഡ്ജ് (സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍) ആ​നി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

സ​ബ് ജ​ഡ്ജ് സി. ​ആ​ര്‍ ര​മ്യ, പ​ത്ത​നം​തി​ട്ട മു​ന്‍​സി​ഫ് അ​ഞ്ജ​ലി ദേ​വി, ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ കാ​ര്‍​ത്തി​ക മോ​ഹ​ൻ, പി. ​നി​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

Latest News

Corehub Up