രാമപുരം:തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒരേ വേദിയില്‍ എത്തിച്ച് പ്രാദേശിക തലത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുമായി മങ്കട ബ്ലോക്ക് പഞ്ചായത്ത് മെഗാ തൊഴില്‍മേള നടത്തി.
മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു.483 പേരെ വിവിധ കമ്പനികള്‍ തുടര്‍നിയമന നടപടികള്‍ക്കായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി എം. മജീദ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അബൂബക്കര്‍, കെ.പി.ഹംസ, രസ്ന മുനീര്‍, സി.പി. അബ്ദുറഹ്മാന്, യു.പി. ഫാത്തിമ, ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുമ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ സാദിഖലി പാത്തിക്കല്‍, റുമൈസ കുന്നത്ത്, പ്രസീന, ബ്ലോക്ക് അംഗങ്ങളായ അനീസ് മഠത്തില്‍, റാഫി കുറുപ്പത്താല്‍, ഷഫീഖ്, അയ്യപ്പന് ആലുക്കല്‍, സബിദ രാജേഷ്, സമീറ തോട്ടോളി, യൂസഫ് മുല്ലപ്പള്ളി, സാബിറ, ആസൂത്രണ സമിതി വൈസ് ചെയര്മാന് ജാഫര്‍ വെള്ളേക്കാട്ട്, ജി.ടെക് പ്രതിനിധി ഫായിസ് എന്നിവര്‍ പ്രസംഗിച്ചു.