Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 48Questions

48 ചോദ്യങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യാൻ അനുമതി തേടി രാഹുൽ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ, കമ്മീഷനെ കോടതിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയെ സമീപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ 48 രേഖാമൂലമുള്ള ചോദ്യങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്നും, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോടും മറ്റ് കമ്മീഷണർമാരോടും ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകളും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതും ചൂണ്ടിക്കാട്ടി നേരത്തെ നൽകിയ ഹർജിയിൽ, കൃത്യമായ രേഖകളോ വസ്തുതകളോ ഹാജരാക്കുന്നതിന് പകരം കമ്മീഷൻ കേവലം അവകാശവാദങ്ങൾ മാത്രമാണ് ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് കമ്മിഷനിൽ നിന്ന് വ്യക്തത തേടുന്നതിനായി 48 ചോദ്യങ്ങൾ അടങ്ങിയ പുതിയ അപേക്ഷ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിക്ക് പുറമേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്, എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ തുടങ്ങി പത്തോളം പ്രമുഖ പ്രതിപക്ഷ നേതാക്കൾ ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

Latest News

Corehub Up