തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന തീവ്ര മഴയ്ക്ക് നാളെയോടെ താൽക്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അടുത്ത നാലു ദിവസത്തേക്ക് കേരളത്തിലെവിടെയും തീവ്ര മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
അതേസമയം ഇന്ന് വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.