മുംബൈ: റിസർവ് ബാങ്ക് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താനും നിഷ്പക്ഷ നിലപാട് നിലനിർത്താനും മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഇന്ന് പ്രഖ്യാപിച്ചു.
റിപ്പോ നിരക്ക് ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായി ഫെബ്രുവരി നാല് മുതൽ ആറു വരെ നടന്ന ആർബിഐയുടെ മൂന്ന് ദിവസത്തെ ധനനയ സമിതി യോഗത്തിലാണ് തീരുമാനം. വികസിച്ചുകൊണ്ടിരിക്കുന്ന മാക്രോ-സാമ്പത്തിക സ്ഥിതിയുടെയും സാമ്പത്തിക വീക്ഷണത്തിന്റെയും വിശദമായ വിലയിരുത്തലിനുശേഷം റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ എംപിസി ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നെന്ന് മൽഹോത്ര പറഞ്ഞു.