Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 50Stores50Days

Middle East and Gulf

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ "50 സ്റ്റോ​റു​ക​ൾ, 50 ദി​വ​സ​ങ്ങ​ൾ' ആ​ഘോ​ഷി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ​മ​ൾ​ട്ടി-​സ്റ്റോ​ർ റീ​ട്ടെ​യി​ൽ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ്ഹൈ​പ്പ​ർ, ത​ങ്ങ​ളു​ടെ ശാ​ഖ​ക​ളു​ടെ എ​ണ്ണം 50 ആ​യി ഉ​യ​ർ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി "50 സ്റ്റോ​റു​ക​ൾ, 50 ദി​വ​സ​ങ്ങ​ൾ' ആ​ഘോ​ഷം പ്ര​ഖ്യാ​പി​ച്ചു.

ഓ​ഗ​സ്റ്റ് 12 മു​ത​ൽ സെ​പ്റ്റം​ബ​ർ 29 വ​രെ 50 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​രാ​ജ്യ​വ്യാ​പ​ക​ഉ​ത്സ​വം, കു​വൈ​റ്റി​ലു​ട​നീ​ള​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച മൂ​ല്യ​വും വി​നോ​ദ​വും പ്ര​ദാ​നം ചെ​യ്യും.

അ​ൽ ആ​സി​മ, ഹ​വ​ല്ലി, ഫ​ർ​വാ​നി​യ, മു​ബാ​റ​ക് അ​ൽ ക​ബീ​ർ, അ​ഹ്മ​ദി, ജ​ഹ്റ എ​ന്നീ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മാ​യി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന 50 സ്റ്റോ​റു​ക​ളോ​ടെ, ഓ​രോ കു​വൈ​റ്റി കു​ടും​ബ​ത്തി​നും​ഏ​റ്റ​വും അ​ടു​ത്തു​ള്ള റീ​ട്ടെ​യി​ല​ർ എ​ന്ന സ്ഥാ​നം ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഉ​റ​പ്പി​ച്ചു.

ഗു​ണ​നി​ല​വാ​ര​വും വൈ​വി​ധ്യ​വും സൗ​ക​ര്യ​വും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ന​യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ വ​ർ​ഷ​ങ്ങ​ളു​ടെ സ്ഥി​ര​ത​യാ​ർ​ന്ന വ​ള​ർ​ച്ച​യാ​ണ് ഈ ​നാ​ഴി​ക​ക്ക​ല്ല് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഫ്രെ​ഷ് പ്രൊ​ഡ്യൂ​സ്, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഫാ​ഷ​ൻ, ഹോം ​എ​സ​ൻ​ഷ്യ​ൽ​സ് ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും വി​പു​ല​മാ​യ പ്ര​മോ​ഷ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

50 ദി​വ​സ​ത്തെ ഈ ​കാ​ല​യ​ള​വി​ൽ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ദി​വ​സേ​ന​യു​ള്ള ഓ​ഫ​റു​ക​ളും ബ​ണ്ടി​ൽ ഡീ​ലു​ക​ളും പ്ര​ത്യേ​ക ഡി​സ്കൗ​ണ്ടു​ക​ളും ല​ഭി​ക്കും.

കു​ടും​ബ​ത്തി​നും കു​ട്ടി​ക​ൾ​ക്കു​മാ​യി വി​വി​ധ സ്റ്റോ​റു​ക​ളി​ൽ മ​ത്സ​ര പ​ര​മ്പ​ര​ക​ൾ ന​ട​ക്കും. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​ടും​ബ സൗ​ഹൃ​ദ​വും ര​സ​ക​ര​വു​മാ​യ ഷോ​പ്പിം​ഗ്അ​നു​ഭ​വം ന​ൽ​കു​ന്ന​തോ​ടൊ​പ്പം സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക ഡി​ജി​റ്റ​ൽ പ്ര​മോ​ഷ​നു​ക​ളും ആ​പ്പ്-​എ​ക്സ്ക്ലൂ​സീ​വ് ഡി​സ്കൗ​ണ്ടു​ക​ളും സൗ​ക​ര്യ​പ്ര​ദ​മാ​യ ഹോം ​ഡെ​ലി​വ​റി​യും ല​ഭ്യ​മാ​കും.

കു​വൈ​റ്റി​ലെ ജ​ന​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അം​ഗീ​കാ​ര​ത്തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യാ​ണ് ഈ ​ആ​ഘോ​ഷം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു കൊ​ണ്ട് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി പ​റ​ഞ്ഞു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഹ​വ​ല്ലി കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ൽ ന​ട​ന്ന സ്വ​കാ​ര്യ​ച​ട​ങ്ങി​ൽ സി ​ഇ ഓ ​മു​ഹ​മ്മ​ദ് സു​നീ​ർ , സിസി​ഒ ഷരീ​ഫ്, ജി​എം കു​ബേ​ര റാ​വു​വും മാ​റ്റ് കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ​മാ​റും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up