ഡാളസ്: ലോകമെമ്പാടുമുള്ള മലയാളി സംഗീത പ്രേമികൾക്കായി ഒരുക്കിയ "സ്വർഗീയ നാദം' സംഗീത പരിപാടിയുടെ 50-ാം വാർഷിക പതിപ്പ് ശ്രദ്ധേയമായി. "തിരുനാമ കീർത്തനം - ഫേസ് ടു ഫേസ്' എന്ന് പേരിട്ടിരുന്ന ഈ പ്രത്യേക ലൈവ് സ്ട്രീമിംഗ് പരിപാടിയിൽ പ്രശസ്ത സംഗീത സംവിധായകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ബുധനാഴ്ച ഡാളസ് സമയം രാത്രി ഏഴിന് സൂം പ്ലാറ്റ്ഫോമിലൂടെ തത്സമയമായി ക്രമീകരിച്ച ഈ ഓൺലൈൻ സംഗീത വിരുന്നിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ പങ്കുചേർന്നു.