Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 51-hour

Kottayam

ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ 51 മ​ണി​ക്കൂ​ര്‍ രാ​പക​ല്‍ ഉ​പ​വാ​സസ​ത്യ​ഗ്ര​ഹം

ഈ​രാ​റ്റു​പേ​ട്ട: ‘വ​ന്യ​ജീ​വി​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല മ​നു​ഷ്യ​ര്‍​ക്കും ജീ​വി​ക്ക​ണം’ എ​ന്ന​മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15 മു​ത​ല്‍ ന​ട​ന്നു​വ​രു​ന്ന അ​നി​ശ്ചി​തകാ​ല സ​ത്യ​ഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഇ​ന്ന്് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ 21നു വൈ​കു​ന്നേ​രം ആ​റു വ​രെ 51 മ​ണി​ക്കൂ​ര്‍ രാ​പ​ക​ല്‍ ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹം ന​ടത്തും. ക​ര്‍​ഷ​ക​വേ​ദി പ്ര​സി​ഡ​ന്‍റ് റോ​ജ​ര്‍ സെ​ബാ​സ്റ്റൃ​നാ​ണ് ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന​ത്.


ജ​ന​കീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ദേ​ശീയ​സ​ഖ്യം നാ​ഷ​ണ​ല്‍ ക​ണ്‍​വീ​ന​ര്‍ സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര്‍​ഷ​ക​സ്വ​രാ​ജ് സ​ത്യാ​ഗ്ര​ഹ ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജു​കു​ട്ടി ക​ട​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി കോ​ട്ട​യം ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ.​എം.​എ ഖാ​ദ​ര്‍, ബെ​ന്നി പു​ളി​ക്ക​ല്‍, വി.​എം അ​ബ്ദു​ള്ളാഖാ​ന്‍, ബി.​ മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Latest News

Corehub Up