Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 51st Edition

America

സ്വ​ർ​ഗീയ​നാ​ദം' 51-ാം പ​തി​പ്പ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി സ​മാ​പി​ച്ചു; റ​വ. ജെ​യിം​സ് കെ. ​ജോ​ൺ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി

അ​റ്റ്ലാ​ന്‍റാ : സം​ഗീ​ത​ത്തി​ലൂ​ടെ​യും വ​ച​ന​ത്തി​ലൂ​ടെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ശ്വാ​സി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന 'സ്വ​ർ​ഗീയ​നാ​ദം' ലൈ​വ് സ്ട്രീ​മിം​ഗ് സം​ഗീ​ത പ​രി​പാ​ടി​യു​ടെ 51-ാം പ​തി​പ്പ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി സ​മാ​പി​ച്ചു. ന​വം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച രാ​ത്രി സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി സം​ഗീ​ത പ്രേ​മി​ക​ളും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ 'ഫേ​സ് ടു ​ഫേ​സ്' വി​ഭാ​ഗ​ത്തി​ൽ ടെ​ക്സ​സി​ലെ ലു​ബ്ബോ​ക്ക് ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ച​ർ​ച്ച്, സാ​ൻ അ​ന്റോ​ണി​യോ മാ​ർ​ത്തോ​മ്മാ കോ​ൺ​ഗ്രി​ഗേ​ഷ​ൻ എ​ന്നി​വ​യു​ടെ വി​കാ​രി റ​വ. ജെ​യിം​സ് കെ. ​ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും ആ​ത്മീ​യ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ഡോ. ​സൂ​സ​ൻ അ​ല​ക്സ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സ​ണ്ണി , സാ​ബു, അ​ജി ), സി​ജി , റി​ട്ടു ), മേ​ഴ്‌​സി , ഇ​ഷ വി​നി​ഷ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് സം​ഗീ​ത വി​രു​ന്നി​ന് നേ​തൃ​ത്വം ന​ൽ​കി. മാ​ത്യു സാ​മു​വ​ൽ സ​മാ​പ​ന പ്രാ​ർ​ഥ​ന നി​ർ​വഹി​ച്ച​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച ഏ​വ​ർ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up