തിരുവനന്തപുരം: കേരളത്തിന് നാഷണൽ തെർമൽ പവർ കോർപറേഷനിൽ (എൻടിപിസി) നിന്ന് ഡിസംബർ മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങും. യൂണിറ്റിന് 5.40 രൂപ നിരക്കിലാണ് എൻടിപിസി വൈദ്യുതി നൽകുന്നത്.
ഡിസംബർ- ജനുവരിയിൽ മാസങ്ങളിൽ എൻടിപിസിയിൽ നിന്ന് 270 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും. ഫെബ്രുവരി മുതൽ 540 മെഗാവാട്ടും സംസ്ഥാനത്തിന് നൽകുന്നത്. ഇക്കാര്യം എൻടിപിസി സംസ്ഥാന സർക്കാരിനെ അറിയിച്ചു.
ഇതോടെ, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കുറഞ്ഞ നിരക്കിൽ സിന്നാർ വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പായി. സംസ്ഥാനം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനവും വൈദ്യുതി വിതരണത്തിലെ സ്വകാര്യ ഓണ്‍ലൈൻ പ്ലാറ്റ് ഫോമായ ജിഎൻഎയിൽ നിന്ന് യൂണിറ്റിന് 8.63, 8.90 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനവും ഏറെ വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. ഹിമാചൽപ്രദേശിൽ നിന്ന് പവർ ട്രേഡിംഗ് കോർപറേഷൻ എന്ന ഇടനിലക്കാർ വഴി 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
സംസ്ഥാനം ഇരുട്ടിലേക്കു നീങ്ങുമെന്നും ഉടൻ വൈദ്യുതി വാങ്ങണമെന്നുമുള്ള കെഎസ്ഇബി അപേക്ഷ മുഖ്യമന്ത്രി തള്ളിയിരുന്നു. ബോർഡ് സമർപ്പിച്ച അപേക്ഷയിൽ ഹിമാചലിൽ നിന്ന് ഇടനിലക്കാർ വഴി 14.5 രൂപ നിരക്കിലും സ്വകാര്യ ഓണ്‍ലൈൻ വൈദ്യുതി വിതരണ പ്ലാറ്റ്ഫോമായ ജിഎൻഎയിൽ നിന്ന് 8.63, 8.9 രൂപ നിരക്കുകളിൽ വൈദ്യുതി വാങ്ങാമെന്നായിരുന്നു കെഎസ്ഇബി സർക്കാരിനെ അറിയിച്ചത്. ഇതെല്ലാം മുഖ്യമന്ത്രി തള്ളിയിരുന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള തർക്കത്തിനും ഇത് ഇടയാക്കി.
കുറഞ്ഞ നിരക്കിൽ ഹ്രസ്വ- ദീർഘകാല അടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാൻ ചർച്ചകൾ നടന്നു വരുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും എൻടിപിസി ചെയർമാനുമായി ഡൽഹിയിൽ കഴിഞ്ഞ ഒക്ടോബർ ആറിന് വൈദ്യുതി വാങ്ങൽ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. കേരളത്തിനു കൂടുതൽ വൈദ്യുതി വിഹിതം അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ ചർച്ചയുടെ തുടർച്ചയായാണ് എൻടിപിസിയുടെ ഇപ്പോഴത്തെ തീരുമാനം.