Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 5BillionEuro

Europe

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഫ്രാ​ൻ​സി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അഞ്ച് ബി​ല്യ​ൺ യൂ​റോ

പാ​രീ​സ്: രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും നേ​രി​ടു​ന്ന​തി​നി​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് വ​ൻ നി​ക്ഷേ​പം പ്ര​ഖ്യാ​പി​ച്ച് ഫ്ര​ഞ്ച് സ​ർ​ക്കാ​ർ. രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​നു​മാ​യി അ​ഞ്ച് ബി​ല്യ​ൺ യൂ​റോ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു​ക​ടം മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ (ജി​ഡി​പി) 120 ശ​ത​മാ​ന​ത്തോ​ളം എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പു​തി​യ പ്ര​ഖ്യാ​പ​നം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും വ​ർ​ധി​ച്ചു​വ​രു​ന്ന പ​ലി​ശ​ബാ​ധ്യ​ത​ക​ളും നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.

സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​ന് നാ​ല് ബി​ല്യ​ൺ യൂ​റോ

2030-ഓ​ടെ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ നാ​ല് ബി​ല്യ​ൺ യൂ​റോ​യു​ടെ വാ​യ്പ അ​നു​വ​ദി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ​ഠ​നാ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ഒ​രു ബി​ല്യ​ൺ യൂ​റോ

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​നും ഉ​ന്ന​മ​ന​ത്തി​നു​മാ​യി 2029-ഓ​ടെ ഒ​രു ബി​ല്യ​ൺ യൂ​റോ കൂ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നാ​യി ആ​കെ അ​ഞ്ച് ബി​ല്യ​ൺ യൂ​റോ​യു​ടെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം

രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ ക​ടു​ത്ത എ​തി​ർ​പ്പും പാ​ർ​ല​മെ​ന്‍റി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത ഭ​ര​ണ​സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

വ​ർ​ധി​ച്ചു​വ​രു​ന്ന പ​ലി​ശ​ബാ​ധ്യ​ത ഫ്രാ​ൻ​സി​ന്‍റെ സാ​മ്പ​ത്തി​ക നി​ല​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ജ​ർ​മ​നി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വാ​യ്പ​ക​ൾ​ക്ക് ഉ​യ​ർ​ന്ന പ​ലി​ശ ന​ൽ​കേ​ണ്ടി​വ​രു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ്.

സാ​മ്പ​ത്തി​ക​മാ​യി രാ​ജ്യം ക​ടു​ത്ത സ​മ്മ​ർ​ദം നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും ഭാ​വി​ത​ല​മു​റ​യു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി ശ്ര​ദ്ധേ​യ​മാ​ണ്.

Latest News

Corehub Up