Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 5thGrader

അ​ഞ്ചാം ക്ലാ​സു​കാ​ര​ന് പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മ​ർ​ദ​നം

പാ​​​​ല​​​​ക്കാ​​​​ട്: വ​​​​ണ്ടി​​​​ത്താ​​​​വ​​​​ള​​​​ത്ത് അ​​​​ഞ്ചാം ക്ലാ​​​​സു​​​​കാ​​​​ര​​​​നാ​​​​യ പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്ക് പ്ല​​​​സ്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ക്രൂ​​​​ര​​​​മ​​​​ർ​​​​ദ​​​​നം. വ​​​​ണ്ടി​​​​ത്താ​​​​വ​​​​ളം കെ​​​​ക​​​​ഐം എ​​​​ച്ച്എ​​​​സ്എ​​​​സ് സ്കൂ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്കാ​​​​ണു മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​ത്. ത​​​​ല​​​​യ്ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ കു​​​​ട്ടി തൃ​​​​ശൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്കു ര​​​​ണ്ടോ​​​​ടെ​​​​യാ​​​​ണു സം​​​​ഭ​​​​വം. സ്നാ​​​​ക്സ് ബ്രേ​​​​ക്കി​​​​നി​​​​ടെ മ​​​​റ്റൊ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്കൊ​​​​പ്പം കു​​​​ട്ടി സ​​​​മീ​​​​പ​​​​ത്തെ ക​​​​ട​​​​യി​​​​ലേ​​​​ക്കു​​​​പോ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി ക​​​​ട​​​​യു​​​​ടെ മു​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ല്ലെ​​​​റി​​​​ഞ്ഞു. ക​​​​ല്ല് മ​​​​റ്റൊ​​​​രാ​​​​ളു​​​​ടെ ദേ​​​​ഹ​​​​ത്തു ത​​​​ട്ടി​​​​യ​​​​തു ചോ​​​​ദ്യം​​​​ചെ​​​​യ്താ​​​​ണ് അ​​​​ഞ്ചാം ക്ലാ​​​​സു​​​​കാ​​​​ര​​​​നെ ആ​​​​ക്ര​​​​മി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം.

മൂ​​​​ന്ന് പ്ല​​​​സ്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ചേ​​​​ർ​​​​ന്നാ​​​​ണു കു​​​​ട്ടി​​​​യെ മ​​​​ർ​​​​ദി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു പ​​​​രാ​​​​തി. അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യാ​​​​ണു മ​​​​ർ​​​​ദി​​​​ച്ച​​​​തെ​​​​ന്നും കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ച്ചു. പ​​​​രി​​​​ക്കേ​​​​റ്റ കു​​​​ട്ടി​​​​യെ ആ​​​​ദ്യം സ​​​​മീ​​​​പ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി തൃ​​​​ശൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടും പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ല്ലെ​​​​ന്നു കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ച്ചു. കേ​​​​സ് എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രം പ്ര​​​​ശ്നം ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം.

Latest News

Corehub Up