Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 61Seats

ഇ​​​സ്ര​​​യേ​​​ൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ്; നിർണായകം 61 സീറ്റുകൾ

അ​​​ഫൂ​​​ല: ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യഭാ​​​വി നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രാ​​​ജ്യം ഉ​​​റ്റു​​​നോ​​​ക്കു​​​ന്നു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ലി​​​ക്കു​​​ഡ് പാ​​​ർ​​​ട്ടി​​​യും വ​​​ല​​​തു​​​പ​​​ക്ഷ സ​​​ഖ്യ​​​വും അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​മ്പോ​​​ൾ മു​​​ൻ സൈ​​​നി​​​കമേ​​​ധാ​​​വി ഗാ​​​ദി ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​ന്‍റെ യാ​​​ഷ​​​ർ പാ​​​ർ​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​തി​​​പ​​​ക്ഷം ശ​​​ക്ത​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. സു​​​ര​​​ക്ഷ, ഗാ​​​സ യു​​​ദ്ധം, നി​​​ർ​​​ബ​​​ന്ധി​​​ത സൈ​​​നി​​​ക സേ​​​വ​​​നം, ജീ​​​വി​​​ത​​​ച്ചെ​​​ല​​​വ് തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​ന്നു.

ലി​​​ക്കു​​​ഡ് പാ​​​ർ​​​ട്ടി​​​ക്ക് 2022ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 23.41 ശ​​​ത​​​മാ​​​നം വോ​​​ട്ടും 32 സീ​​​റ്റു​​​ക​​​ളു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ലി​​​ക്കു​​​ഡും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും ചേ​​​ർ​​​ന്ന് 64 സീ​​​റ്റു​​​ക​​​ൾ നേ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന് സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്.

എ​​​ന്നാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​മ്പു​​​ള്ള ഭ​​​ര​​​ണ​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ അം​​​ഗ​​​ബ​​​ലം 60 സീ​​​റ്റു​​​ക​​​ളാ​​​യി കു​​​റ​​​ഞ്ഞി​​​രു​​​ന്നു. 120 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ കേ​​​വ​​​ല ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് 61 സീ​​​റ്റു​​​ക​​​ളാ​​​ണ് വേ​​​ണ്ട​​​ത്. അ​​​തി​​​നാ​​​ൽ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന് അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

പ്ര​​​ധാ​​​ന മ​​​ത്സ​​​ര​​​ക്കാ​​​ർ

ലി​​​ക്കു​​​ഡ് പാ​​​ർ​​​ട്ടി​​​ക്കു പു​​​റ​​​മേ ഇ​​​റ്റ​​​മാ​​​ർ ബെ​​​ൻ-​​​ഗ്വി​​​റി​​​ന്‍റെ ഒ​​​റ്റ്സ്മ യെ​​​ഹൂ​​​ദി​​​ത്, ബെ​​​സ​​​ലേ​​​ൽ സ്മോ​​​ട്രി​​​ച്ചി​​ന്‍റെ റി​​​ലീ​​​ജി​​​യ​​​സ് സ​​​യ​​​ണി​​​സം, ഷാ​​​സ്, യു​​​ണൈ​​​റ്റ​​​ഡ് തോ​​​റ ജൂ​​​ഡാ​​​യി​​​സം തു​​​ട​​​ങ്ങി​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും വ​​​ല​​​തു​​​പ​​​ക്ഷ സ​​​ഖ്യ​​​ത്തി​​​ലെ പ്ര​​​ധാ​​​ന ശ​​​ക്തി​​​ക​​​ളാ​​​ണ്.

പ്ര​​​തി​​​പ​​​ക്ഷ​​​ത്ത് ഗാ​​​ദി ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​ന്‍റെ യാ​​​ഷ​​​ർ പാ​​​ർ​​​ട്ടി, ന​​​ഫ്താ​​​ലി ബെ​​​ന്ന​​​റ്റി​​​ന്‍റെ​​​യും യാ​​​യ​​​ർ ലാ​​​പി​​​ഡി​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​യാ​​​ഖാ​​​ദ് സ​​​ഖ്യം, അ​​​വി​​​ഗ്ദോ​​​ർ ലി​​​ബ​​​ർ​​​മാ​​ന്‍റെ ഇ​​സ്ര​​​യേ​​​ൽ ബെ​​​യ്തേ​​​നു, യാ​​​യ​​​ർ ഗോ​​​ലാ​​​ന്‍റെ ഡെ​​​മോ​​​ക്രാ​​​റ്റ്സ് എ​​​ന്നി​​​വ പ്ര​​​ധാ​​​ന​​​മാ​​​ണ്. അ​​​റ​​​ബ് പൗ​​​ര​​​ന്മാ​​​രെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന റാം, ​​​ജോ​​​യി​​​ന്‍റ് ലി​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും പാ​​​ർ​​​ല​​​മെ​​ന്‍റി​​ലെ സീ​​​റ്റു​​​നി​​​ല​​​യെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ക​​​ഴി​​​യും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു രീ​​​തി

ഇ​​​സ്ര​​​യേ​​​ലി​​​ൽ ജ​​​ന​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ നേ​​​രി​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നി​​​ല്ല. 120 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യ നെ​​​സെ​​​റ്റി​​​ലേ​​​ക്കാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന വോ​​​ട്ടി​​​ന്‍റെ അ​​​നു​​​പാ​​​ത​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണ് സീ​​​റ്റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

 

Latest News

Corehub Up